ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചക്രവാതച്ചുഴിയായാൽ സെൻയാർ എന്നായിരിക്കും പേര്. യുഎഇയാണ് സിംഹം എന്നർഥം വരുന്ന സെൻയാർ എന്ന പേര് നിർദേശിച്ചത്. നവംബർ 27, 28 തിയതികളിൽ തമിഴ്നാട്– ആന്ധ്രാപ്രദേശ് തീരത്ത് കരതൊടാനാണ് സാധ്യത. മൺസൂണിന് ശേഷം രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാകും ഇത്. കഴിഞ്ഞ മാസം മോന്‍ത ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് സ്‌കൈമെറ്റ് വെതറും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ട്രാക്കില്‍ അനിശ്ചിതത്വം ഉണ്ടെന്ന് സ്‌കൈമെറ്റ് വെതറും വ്യക്തമാക്കുന്നു. കേരളത്തിൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഗദ്ധർ വ്യക്തമാക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ നവംബര്‍ 26-ഓടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. നിലവില്‍ കാലാവസ്ഥ വിദഗ്ധര്‍ ട്രാക്ക് നിരീക്ഷിച്ച് വരികയാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭ്യമായിട്ടില്ല. ന്യൂനമര്‍ദ്ദം തീവ്രമായതിനുശേഷം മാത്രമേ, എവിടെ കര തൊടുമെന്ന് അടക്കം വ്യക്തത വരൂ. തമിഴ്‌നാട്-ആന്ധ്രാപ്രദേശ് തീരത്തേക്ക് പോകുമോ അതോ വടക്കോട്ട് പോകുമോ എന്നതിലടക്കം വ്യക്തത വരാനുണ്ട്. അതുകൊണ്ട് കേരളത്തെയടക്കം എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. സെന്‍യാറിന്റെ ട്രാക്ക് വ്യക്തമായതിനു ശേഷം മാത്രമേ ഇതുസംബന്ധിച്ച് പറയാനാകൂ.
മലാക്ക കടലിടുക്കിനും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിനും മുകളിൽ ഇന്നലെ രാവിലെ 8.30-ഓടെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. നാളെ ഇത് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറോട്ട് നീങ്ങാനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ചുഴലിക്കാറ്റായി രൂപപ്പെടുമോയെന്നത് സംബന്ധിച്ച് നാളെയോടെ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നവംബർ 28 വരെ കാലാവസ്ഥ വകുപ്പ് നീട്ടിയിട്ടുണ്ട്. മലാക്ക കടലിടുക്കിനും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിനും മുകളിൽ ഇന്നലെ രാവിലെ 8.30-ഓടെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. നാളെ ഇത് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറോട്ട് നീങ്ങാനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 22-25 തീയതികളിൽ തമിഴ്‌നാട്ടിലും, 22-26 തീയതികളിൽ കേരളത്തിലും മാഹിയിലും, കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.






