ഒറ്റ രാത്രി കൊണ്ട് തൊണ്ട വേദന പമ്പ കടക്കും, ഒറ്റമൂലികള്‍ ഇതാ.

0
29

തണുപ്പുകാലത്തെ തൊണ്ടവേദന അസഹനീയമാണ്. വരണ്ട കാലാവസ്ഥയും പ്രതിരോധ ശേഷി കുറയുന്നതുമെല്ലാം ശൈത്യകാലത്തെ ആരോഗ്യത്തെ ബാധിക്കും. തണുപ്പ് കാലത്ത് വെള്ളം കൂടുതൽ കുടിക്കാനുള്ള പ്രവണത കുറയുന്നതും തൊണ്ടയെ വരണ്ടതാക്കി മാറ്റും. തണുപ്പ് കാലത്തെ തൊണ്ട വേദന മാറാൻ ചില ഒറ്റമൂലികള്‍ പരിചയപ്പെടാം.

ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളത്തിൽ ഒരു സ്‌പൂൺ ഉപ്പ് ചേർത്ത് തൊണ്ടയിൽ കൊള്ളുന്നത് വീക്കം കുറയ്ക്കാനും ബാക്‌ടീരിയകളെ നശിപ്പിക്കാനും സഹായിക്കും. ഇത് തൊണ്ട വേദനയിൽ നിന്ന് താത്കാലിക ആശ്വാസം നൽകും. 

ഒരു ഗ്ലാസ് ചൂടുള്ള വെള്ളത്തിൽ ഒരു സ്‌പൂൺ തേൻ ചേർത്ത് കുടിക്കുക. ഇത് തൊണ്ടവേദനയെ ശമിപ്പിക്കും.

ഇഞ്ചി നന്നായി വൃത്തിയാക്കി ചൂടുവെള്ളത്തിൽ ഇട്ട് കുടിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. 

മൂന്ന് അല്ലി വെളുത്തുള്ളി ചവച്ചരച്ചോ ചായയിൽ ചേർത്തോ കഴിക്കാം. വെളുത്തുള്ളിക്ക് ആൻ്റി ബാക്‌ടീരിയൽ ഗുണങ്ങളുണ്ട്.

നാരങ്ങാനീര് ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് കഫം പോകാനും വേദന കുറയ്ക്കാനും സഹായിക്കും.

കറുവപ്പട്ട പൊടിച്ച് തേൻ, കുരുമുളകുപൊടി എന്നിവ ചേർത്ത് വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുക. തൊണ്ടയിലെ അണുബാധ അകറ്റാൻ മികച്ച മാർഗമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here