മനുഷ്യ ജീവിതത്തിൽ കാഴ്‌ചപ്പാടുകൾക്ക് വളരെ പ്രാധാന്യമുണ്ട്. കാര്യങ്ങളെ നാം എങ്ങനെ നോക്കി കാണുന്നു എന്നതിലാണ് കാര്യം. ചിലപ്പോൾ പ്രതിസന്ധികൾ സൃഷ്‌ടിക്കാനും മറികടക്കാനുമുള്ള സാധ്യതയായി അവ മാറിയേക്കാം. അങ്ങനെ വെല്ലുവിളികളെ തരണം ചെയ്‌ത ഒരു പറ്റം സ്‌ത്രീകളുടെ കഥയാണ് ഇത്.
ഹരിയാനയിലെ കുരുക്ഷേത്ര എന്ന പ്രദേശത്ത് കുറച്ച് സ്‌ത്രീകൾ ചേർന്ന് ഒരു ബിസിനസ് ആരംഭിച്ചു. പല നിറത്തിലുള്ള, പല ആകൃതിയിലുള്ള കൃത്രിമ പൂക്കൾ നിർമിച്ച് വിൽക്കുന്ന സംരംഭം. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒറിജിനൽ പൂക്കളാണെന്ന് പറയും വിധത്തിലാണ് അവയുടെ രൂപകല്‌പന. വെറും 5,000 രൂപ കൊണ്ട് തുടങ്ങിയ സംരംഭം ഇന്ന് എത്തി നിൽക്കുന്നത് 15 ലക്ഷം രൂപയിലാണ്. പ്രതിമാസം 10,000 മുതൽ 15,000 രൂപ വരെയാണ് വരുമാനം.
സഹായം ഇവിടെ നിന്ന്
സ്‌റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ സംഭാവന സ്വയം സഹായ ഗ്രൂപ്പുകളിൽ നിന്നാണ്. അവിടെ നിരവധി പേർ ചേർന്ന് ഒരു ഗ്രൂപ്പ് രൂപികരിക്കുകയും ശേഷം അവർ ഒന്നിച്ച് ബിസിനസ് തുടങ്ങുകയും ചെയ്യും. സർക്കാർ സാമ്പത്തിക പിന്തുണ, പരിശീലനം, വിപണിയിലേക്കുള്ള പ്രവേശനം എന്നിവയും സ്വയം സഹായ ഗ്രൂപ്പുകളിൽ നിന്ന് ലഭിക്കും.
2020 ലാണ് കൃത്രിമ പൂക്കൾ നിർമിക്കുന്ന ജോലി ആരംഭിച്ചത്. അന്ന് ചെറിയ ഒരു സംരംഭംമായിരുന്നു. ഇപ്പോൾ അത് വലിയ തോതിൽ വളരുകയും നല്ല രീതിയിൽ ലാഭം നേടുകയും ചെയ്‌തുവെന്ന് സഞ്ജു പറഞ്ഞു. പത്ത് പേര് അടങ്ങുന്ന ഒരു ഗ്രൂപ്പാണ് നിലവിൽ ഇത് കൈകാര്യം ചെയ്യുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വരുമാനം ലഭിക്കുന്നത് ഇവിടെ നിന്ന്
സ്വയം സഹായ സംഘത്തിൽ ചേർന്നാൽ ഹരിയാന സർക്കാർ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന എല്ലാ മേളകൾക്കും പരിപാടികൾക്കും ക്ഷണക്കത്ത് ലഭിക്കും. കൂടാതെ പൂക്കൾ വിൽക്കാനുള്ള സ്‌റ്റാൾ സൗജന്യമായി തരും. സ്വന്തമായി നിർമിച്ച കൃത്രിമ പൂക്കൾ കൊണ്ടുവന്ന് ആളുകള്‍ക്ക് നേരിട്ട് വിൽക്കും. പ്രധാനമായും അതിൽ നിന്നാണ് വരുമാനം ലഭിക്കുന്നത്. ഹരിയാനയിൽ ഗീത ജയന്തി, ഫരീദാബാദിലെ സൂരജ്‌കുണ്ഡ് മേള, യമുനനഗറിലെ കപൽ മോചന മേള തുടങ്ങിയ വിവിധ മേളകളിൽ പൂക്കൾ വിൽക്കാൻ അവസരം ലഭിച്ചിരിന്നു. നിരവധി പേരാണ് സ്‌റ്റാൾ അന്വേഷിച്ച് വരുന്നതെന്നും സഞ്ജു പറഞ്ഞു.
ഒന്നിനും ഒരു തടസമില്ല
25 മുതൽ 1500 രൂപ വരെ വിലവരുന്ന പൂക്കളാണ് നിർമിക്കുന്നത്. ഗ്രാമത്തിൽ താമസിക്കുന്ന സ്ത്രീകളാണ് ഇതിന് പിന്നിൽ. മിക്ക പൂക്കളും ഓർഡർ അടിസ്ഥാനത്തിലാണ് നിർമിക്കുന്നത്. എങ്കിലും മേളകൾക്കും മറ്റ് പരിപാടികൾക്കും ആവശ്യമായ പൂക്കളും നിർമിച്ച നൽകാറുണ്ട്. പൂക്കൾ നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കൾ വീട്ടിൽ തന്നെയാണ് തയാറാക്കുന്നത്. പൂക്കൾ നിർമിക്കാൻ ആവശ്യമായ ഉത്‌പന്നങ്ങൾ ഡൽഹിയിൽ നിന്നാണ് വാങ്ങുന്നതെന്ന് രേഖ പറഞ്ഞു.
കൃത്രിമ പൂക്കൾ നിർമിക്കുന്നതിൽ മാത്രമല്ല. എംബ്രോയിഡറിയിലും തുന്നലിലും കഴിവ് തെളിയിക്കാൻ കഴിഞ്ഞു. എന്നാൽ ആളുകളെ ആകർഷിക്കുന്ന രീതിയിലുള്ള പൂക്കൾ നിർമിക്കുന്നതും പുതിയ ആശയങ്ങൾ കണ്ടെത്തുന്നതുമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അവർ കൂട്ടിച്ചേർത്തു. വീട്ടിലെ ജോലി പൂർത്തിയാക്കിയ ശേഷമാണ് ജോലി ചെയ്യാൻ വരുന്നത്.
മറ്റ് ഒഴിവ് സമയങ്ങളിലും പൂക്കൾ നിർമിക്കാൻ വരാറുണ്ടെന്നും അതിൽ നിന്ന് വരുമാനം ലഭിക്കുന്നുണ്ടെന്നും രേഖ പറഞ്ഞു. പൂക്കൾ ഉണ്ടാക്കി ഒരു ദിവസം 500 മുതൽ 1000 രൂപ വരെ സമ്പാദിക്കുന്നു. ഇത് ഒരു സ്ത്രീക്ക് പ്രതിമാസം 10 മുതൽ 15,000 രൂപ വരെ എളുപ്പത്തിൽ സമ്പാദിക്കാൻ സാധിക്കും.