ശബരിമല പൂജകളും അക്കോമഡേഷനും ഇന്നുമുതൽ ഓൺലൈനായി ബുക്ക് ചെയ്യാം;

0
29

ശബരിമല തീർഥാടകർക്ക് പൂജകളും താമസവും ബുക്ക് ചെയ്യാൻ ഇന്നുമുതൽ അവസരം.

സന്നിധാനം: ശബരിമലയിലെ പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്നുമുതൽ ബുക്ക് ചെയ്യാം. ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായാണ് ഓൺലൈൻ ബുക്കിങ്ങുകൾ ആരംഭിച്ചത്. സന്നിധാനത്തെ ഓൺലൈൻ അക്കോമഡേഷൻ ബുക്കിങ്ങും ഇന്ന് ആരംഭിക്കും. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

പൂജകളും താമസവും ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് പൂർത്തിയാക്കേണ്ടത്. ഇത്തവണവക്കെ മണ്ഡലകാല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുകയാണ്. ശബരിമല പാതയും ഇടത്താവളങ്ങളുമെല്ലാം നവീകരിക്കുകയാണ്. മണിയങ്കോട് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം ഉദ്ഘാടനം ഇന്നലെ നടന്നു.

ശബരിമല തീർഥാടകര്‍ക്കുവേണ്ടി ശ്രീ മണിയങ്കോട്ടപ്പൻ മഹാക്ഷേത്രത്തിൽ നിർമിച്ച ഇടത്താവളം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒആര്‍ കേളുവാണ് ഉദ്ഘാടനം ചെയ്തത്. നവകേരള മിഷൻ പദ്ധതികളിലൂടെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം തീർഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അവര്‍ക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ കൂടി സര്‍ക്കാര്‍ ഒരുക്കുകയാണ്. ശബരിമല തീർഥാടകര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കേണ്ടത് കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിൻ്റെ ഉത്തരവാദിത്തമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു.

കിഫ്ബി ഫണ്ടിൽ നിന്ന് 13.07 കോടി രൂപ ചെലവഴിച്ചാണ് മണിയങ്കോട് ക്ഷേത്രത്തിൽ ശബരിമല ഇടത്താവളം നിർമിച്ചത്. രണ്ട് നിലകളിലായി വിരി ബ്ലോക്ക്, അന്നദാനം മണ്ഡപം എന്നിവയാണ് ഇടത്താവളത്തില്‍ പൂര്‍ത്തിയാക്കിയത്. അഞ്ഞൂറോളം തീർഥാടകര്‍ക്ക് വിശ്രമിക്കാനും ഒരേസമയം 250 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്.

സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സികെ ശശീന്ദ്രന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് ഒകെ വാസു, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി വിനോദ്കുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഒ സരോജനി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൺ സികെ ശിവരാമന്‍, കൗണ്‍സിലര്‍മാരായ എംബി ബാബു, കെകെ വത്സല, എംകെ ഷിബു, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെസി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here