ജെഇഇ മെയിന്‍ 2026; ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി, അവസാന തീയതി ഈ മാസം 27, .

0
26

രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജോയിന്‍റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍(ജെഇഇ മെയിന്‍ 2026) നുള്ള അപേക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) സ്വീകരിച്ച് തുടങ്ങി. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് ഓണ്‍ ലൈന്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജോയിന്‍റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍(ജെഇഇ മെയിന്‍ 2026) നുള്ള അപേക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) സ്വീകരിച്ച് തുടങ്ങി. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് ഓണ്‍ ലൈന്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചത്.

മൂന്ന് ഘട്ടങ്ങളാണ് ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിലുള്ളഥെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധനായ ദേവ് ശര്‍മ്മ പറയുന്നു. ആദ്യം രജിസ്ട്രേഷന്‍, രണ്ടാമതായി അപേക്ഷ സമര്‍പ്പിക്കല്‍, മൂന്നാം ഘട്ടം ഫീസടയ്ക്കല്‍. ഭൗതിക ശാസ്‌ത്രം, രസതന്ത്രം, ഗണിത ശാസ്‌ത്രം എന്നിവയാണ് പരീക്ഷയ്ക്ക് ഉള്ള വിഷയങ്ങള്‍. 2025ലെ ജെഇഇ മെയിന്‍ പരീക്ഷയില്‍ 1539848 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്. എന്നാല്‍ പരീക്ഷ എഴുതിയത് 1475103 പേര്‍ മാത്രമാണ്. ഇക്കൊല്ലം ഈ സംഖ്യയില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ആദ്യഘട്ട പരീക്ഷ 2026 ജനുവരി 21 മുതല്‍ മുപ്പത് വരെ നടക്കും. രണ്ടാംപരീക്ഷ ഏപ്രില്‍ ഒന്നു മുതല്‍ പത്ത് വരെയാണ്. പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും പന്ത്രണ്ടില്‍ പഠിക്കുന്നവര്‍ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാനാകും. ജനുവരി മാസത്തെ പരീക്ഷയുടെ ഫലം ഫെബ്രുവരി 12നും ഏപ്രില്‍ ഘട്ട പരീക്ഷയുടെ ഫലം ഏപ്രില്‍ 20നും പ്രഖ്യാപിക്കുമെന്നും എന്‍ടിഎ പുറത്ത് വിട്ട വിജ്ഞാപനത്തില്‍വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷാഫീസ് ആയിരം രൂപ, അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഫീസടയ്ക്കാനാകും

ബാച്ചിലര്‍ ഓഫ് എന്‍ജിനീയറിങ്( ബിഇ) ബാച്ചിലര്‍ ഓഫ് ടെക്‌നോളജി(ബിടെക്) കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്ന പൊതുവിഭാഗം വിദ്യാര്‍ത്ഥികള്‍ ആയിരം രൂപ ഫീസ് അടയ്ക്കണം. പെണ്‍കുട്ടികള്‍ക്ക് 800 രൂപ മതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ഒബിസി വിഭാഗത്തിലുള്ളവര്‍ക്കും 900 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ അഞ്ഞൂറ് രൂപ അടയ്ക്കണം. ബിഇയ്ക്കും ബിടെക്കിനുമൊപ്പം ബാച്ചിലേഴ്‌സ് ആര്‍ക്കിടെക്‌ചര്‍(ബിആര്‍ക്),. ബാച്ചിലേഴ്‌സ് പ്ലാനിങ്(ബിപ്ലാന്‍) പരീക്ഷകളും എഴുതാം.

ഈ പരീക്ഷകള്‍ക്കായി പൊതു വിഭാഗം വിദ്യാര്‍ത്ഥികള്‍ രണ്ടായിരം രൂപ കൂടി ഫീസ് അടയ്ക്കണം. അതേസമയം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ഒബിസികളും 1600 രൂപ അടച്ചാല്‍ മതി. പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി, ഭിന്നലിംഗ വിഭാഗങ്ങളിലുള്ളവര്‍ ആയിരം രൂപ അടയ്ക്കണം. ഇന്ത്യയ്ക്ക് പുറത്ത് പരീക്ഷ എഴുതുന്ന പൊതുവിഭാഗത്തിലുള്ള കുട്ടികള്‍ അയ്യായിരം രൂപ ഫീസടയ്ക്കണം. പെണ്‍കുട്ടികള്‍ക്ക് നാലായിരം രൂപയാണ് ഫീസ്. സാമ്പത്തികമായി പിന്നാക്കമുള്ളവരും ഒബിസികളും 4500 രൂപയാണ് അടയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2500 രൂപയാണ്. ഭിന്നലിംഗക്കാര്‍ മൂവായിരം രൂപ അടയ്ക്കണം. പതിമൂന്ന് ഭാഷകളിലാണ് പരീക്ഷ നടക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്‌, തെലുങ്ക്,ഉര്‍ദു ഭാഷകളിലാണ് പരീക്ഷ.

 

ജെഇഇ മെയിനില്‍ നിന്നും ജെഇഇ അഡ്വാന്‍സ്‌ഡില്‍ നിന്നും ഐഐടികളിലേക്കുള്ള പ്രവേശനം

ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എന്‍ഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐഐഐടികള്‍), സര്‍ക്കാര്‍ സാങ്കേതിക സ്ഥാപനങ്ങള്‍(ജിഎഫ്‌ടിഐകള്‍) തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പ്രവേശനം. അതേസമയം ഈ പരീക്ഷയില്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോയിന്‍റ് എന്‍ട്രന്‍സ് എക്‌സാം അഡ്വാന്‍സ്‌ഡ്(ജെഇഇ അഡ്വാന്‍സ്‌ഡ്) എഴുതാം. ഇത്തരം സാഹചര്യങ്ങളില്‍ ഇവര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി)കളില്‍ ജോയിന്‍റ് എന്‍ട്രന്‍സ് എക്‌സാം അഡ്വാന്‍സിഡിലൂടെ പ്രവേശനം നേടാം.

2022ല്‍ രജിസ്‌ട്രേഷന്‍ കുറഞ്ഞു

2021 ന് ശേഷം ജെഇഇയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് ദേവ് ശര്‍മ്മ പറയുന്നു. 2021ല്‍ 10.48 ലക്ഷം കുട്ടികളാണ് രജിസ്റ്റര്‍ ചെയ്‌തത്.9.39 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതി. 2021 മുതല്‍ 2025 വരെ രജിസ്റ്റര്‍ ചെയ്‌ത കുട്ടികളുടെ എണ്ണത്തില്‍ 57 ശതമാനം വര്‍ദ്ധനയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 14.75ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതിയത്. എന്നാല്‍ 2022ല്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായി.രജിസ്റ്റര്‍ ചെയ്‌തത് 10.26 ലക്ഷം പേരാണഅ. പരീക്ഷ എഴുതിയതാകട്ടെ 9.05 ലക്ഷം കുട്ടികളും. 2024ല്‍ 14.15 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതി. 2023ല്‍ 11.3 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.

അപേക്ഷ സമര്‍പ്പിക്കേണ്ട സമയം, പരീക്ഷ, ഫലം

ജനുവരി സെഷന്‍

  • ഓണ്‍ ലൈന്‍ അപേക്ഷ 27 നവംബര്‍ 2025 രാത്രി ഒന്‍പത് മണി വരെ
  • പരീക്ഷാ ഫീസ് അടയ്ക്കാനുള്ള സമയം -27 നവംബര്‍ രാത്രി 2025 11.50 വരെ
  • പരീക്ഷാ കേന്ദ്രത്തിന്‍റെ പ്രഖ്യാപനം-2026 ജനുവരി ആദ്യവാരം
  • പ്രവേശന കാര്‍ഡ്- പരീക്ഷയ്ക്ക് മൂന്ന് നാല് ദിവസം മുമ്പ്
  • പരീക്ഷ-2026 ജനുവരി 21 മുതല്‍ 30 വരെ
  • ചോദ്യപേപ്പര്‍, ഉത്തരക്കടലാസ്, ഉത്തര സൂചിക-പരീക്ഷ കഴിഞ്ഞ് മൂന്ന് നാല് ദിവസത്തിന് ശേഷം
  • ഫലം-2026 ഫെബ്രുവരി 12

അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ

  • ആദ്യ രജിസ്‌ട്രേഷന്‍
  • അപേക്ഷകര്‍ ജെഇഇ മെയിന്‍സ് വെബ്‌സൈറ്റില്‍ കയറുക
  • സ്വന്തം പേരും പിതാവിന്‍റെയോ മാതാവിന്‍റയോ പേരും രേഖപ്പെടുത്തുക
  • ലിംഗം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, വിലാസം
  • ഇതിന് ശേഷം സുരക്ഷ
  • പിന്നീട് പാസ് വേഡ് സജ്ജമാക്കുക
  • സുരക്ഷ ചോദ്യങ്ങളും ഉത്തരങ്ങളും രേഖപ്പെടുത്തുക
  • പിന്നീട് ഒടിപി രജിസ്റ്റര്‍ ചെയ്‌ത മൊബൈല്‍ നമ്പരിലേക്ക് വരും. ഇതും നല്‍കുക.
  • ഇതിന് ശേഷം അപേക്ഷകര്‍ക്ക് ജെഇഇ മെയിന്‍ രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും.

അപേക്ഷാ ഫോം

  • അടുത്ത ഭാഗമായി നിങ്ങള്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കുകയാണ്. ആധാര്‍, പാന്‍ അടക്കമുള്ളവ നല്‍കാം.
  • ഇതില്‍ ഡിജി ലോക്കര്‍, ആധാര്‍, അപാര്‍ഐഡി, അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഐഡി കാര്‍ഡ് വിവരങ്ങള്‍, ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്
  • ഭിന്നശേഷിക്കാര്‍ അതിന്‍റെ രേഖകള്‍ നല്‍കണം.
  • ദേശീയത, എലിജിബിലിറ്റി കോഡ്, വിഭാഗം, പരീക്ഷാ കേന്ദ്രം തുടങ്ങിയവ നല്‍കണം. ഇത് പന്ത്രണ്ടാം ക്ലാസിലെ സര്‍ട്ടിഫിക്കറ്റിലുള്ളവ ആയിരിക്കണം.
  • പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിവരങ്ങള്‍ നല്‍കണം.
  • രേഖകളും ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്‌ത് സമര്‍പ്പിക്കുക

ഫീസ് അടയ്ക്കല്‍

  • അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി പരീക്ഷാ ഫീസ് അടയ്ക്കാനാകും. (നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ തുടങ്ങിയ ഉപയോഗിക്കാം.)
  • കണ്‍ഫേം ചെയ്‌ത പേജിന്‍റെ പ്രിന്‍റ് എടുക്കുന്നതോടെ അപേക്ഷ പ്രക്രിയ പൂര്‍ണമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here