സെക്യൂരിറ്റി മാനേജ്‌മെൻ്റ്, ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്‌റ്റഡീസ്, ക്ലിനിക്കൽ സൈക്കോളജി എന്നീ കോഴ്‌സുകളാണ് പുതുതായി ആരംഭിക്കാൻ പോകുന്നത്.
ആഭ്യന്തര സുരക്ഷയ്‌ക്ക് കൂടുതൽ ഊന്നൽ നൽകുകയെന്ന ലക്ഷ്യത്തോടെ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനൊരുങ്ങി രാഷ്‌ട്രീയ രക്ഷാ സർവകലാശാല. ദേശീയ സുരക്ഷ സേനയെയും പൊലീസ് വകുപ്പുകളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നത്. സെക്യൂരിറ്റി മാനേജ്‌മെൻ്റ്, ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്‌റ്റഡീസ്, ക്ലിനിക്കൽ സൈക്കോളജി എന്നീ കോഴ്‌സുകളാണ് പുതുതായി ആരംഭിക്കാൻ പോകുന്നത്.
മാത്രമല്ല ഗവേഷണം, പരിശീലനം എന്നിവയും ഇവിടെ പരിശീലിപ്പിക്കും. സുരക്ഷയും രഹസ്യാന്വേഷണ വകുപ്പുകളും കൈകാര്യം ചെയ്യുന്ന സൈനിക, അർധ സൈനിക, നയതന്ത്രജ്ഞർ, സിവിൽ സർവീസുകാർ, സിവിലിയന്മാർ തുടങ്ങിയവർ സർവകലാശാലയിൽ ക്ലാസ് സംഘടിപ്പിക്കും. ഇത് വിദ്യാർഥികളെ ദേശസ്‌നേഹത്തോടൊപ്പം അച്ചടക്കമുള്ള ജീവിതവും നയിക്കാന്‍ പ്രാപ്‌തരാക്കും.
2020ൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ് രാഷ്‌ട്രീയ രക്ഷാ സർവകലാശാല ആരംഭിക്കുന്നത്. പിന്നീട് 2023 ഏപ്രിലാണ് കർണാടകയിലെ ശിവമോഖയിൽ സർവകലാശാല വരുന്നത്. ഗുജറാത്തിലാണ് യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം. കൂടാതെ ഉത്തർപ്രദേശ്, പോണ്ടിച്ചേരി, ലഖ്‌നൗ എന്നിവിടങ്ങളിലും സർവകലാശാല ആരംഭിച്ചിട്ടുണ്ട്.
ശിവമോഖ സർവകലാശാലയിലെ കോഴ്‌സുകൾ
യുജി കോഴ്‌സുകൾ
- ബിഎ സെക്യൂരിറ്റി മാനേജ്‌മെൻ്റ് – 4 വർഷ കോഴ്‌സ്
- ബിഎ/ബിഎസ്‌സി ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് – 4 വർഷ കോഴ്‌സ്
- ബിഎ/ബിഎസ്‌സി ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് – 2 വർഷ കോഴ്‌സ്
പിജി കോഴ്‌സുകൾ
- എംഎ/എംഎസ്‌സി ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് – 2 വർഷ കോഴ്‌സ്
- എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി – 2 വർഷ കോഴ്‌സ്
ജോലികളിൽ സംവരണം
രാഷ്‌ട്രീയ രക്ഷ സർവകലാശാലയിൽ പഠിച്ചവർക്ക് ഡൽഹി, ജാർഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലെ പൊലീസ് സുരക്ഷ സ്‌കോറുകളിൽ 15 ശതമാനം ഇളവുണ്ട്. ശിവമോഗയിലെ യൂണിവേഴ്‌സിറ്റിയിൽ നിലവിൽ 60 വിദ്യാർഥികളുണ്ട്.
രാഷ്‌ട്രീയ രക്ഷാ സർവകലാശാല ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമാണ്. സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി, ക്രിമിനോളജി തുടങ്ങിയ നിരവധി കോഴ്‌സുകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്ന് വിദ്യാർഥിയായ മുഹമ്മദ് സുലൈമാൻ പറഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ ഇവിടെ പ്രവേശനം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പിയുസി അഥവാ പത്താം ക്ലാസിൽ 50 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്ക് സെക്യൂരിറ്റി മാനേജ്‌മെൻ്റ് കോഴ്‌സുകൾ ലഭ്യമാണ്. അതുപോലെ ഡിഫൻസ് ആൻഡ് സ്‌ട്രാറ്റജിക് സ്‌റ്റഡീസിൽ പ്രവേശനം നേടാൻ ബിരുദത്തിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണമെന്നും സുലൈമാൻ പറഞ്ഞു.
മാസ്‌റ്റർ ഓഫ് ക്ലിനിക്കൽ സൈക്കോളജി ആൻഡ് ക്രിമിനോളജി, ഫോറൻസിക് സയൻസ് എന്നീ കോഴ്‌സുകൾ പഠിച്ചവർക്ക് നിരവധി അവസരങ്ങളാണ് ലഭ്യമാകുന്നത്. നിലവിൽ സംസ്ഥാനത്ത് സുക്കോ ഓഫിസ് തസ്‌തിക ആരംഭിച്ചതിനാൽ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് നിരവധി അവസരങ്ങളാണ് ലഭ്യമാകുന്നതെന്നും സുലൈമാൻ പറഞ്ഞു.
കോളജിൽ നിന്ന് പല സ്ഥലങ്ങളിലേക്കും ഫീൽഡ് സന്ദർശനങ്ങൾ നടത്താറുണ്ട്. ഇത് തങ്ങളുടെ വിദ്യാഭ്യാസത്തിന് ഗുണം ചെയ്യും. സർവകലാശാലയിൽ നിന്നും തങ്ങളെ കാർവാറിലെ ഇന്ത്യൻ നേവൽ ബേസിലേക്കും പൊലീസ് അക്കാദമിയിലേക്കും കൊണ്ടുപോയിട്ടുണ്ടെന്നും സുലൈമാൻ പറഞ്ഞു.






