നാവികസേനയുടെ ആയുധങ്ങളടങ്ങിയ വാഹനം കൊച്ചിയിൽ അപകടത്തില്‍പ്പെട്ടു

0
128

കൊച്ചി: മ​ധ്യ​പ്ര​ദേ​ശി​ലെ ജബല്‍പൂരിലെ കരസേനാ ആയുധശാലയിലേയ്ക്ക് ആയുധങ്ങളുമായി പോയ വാഹനം കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടു. കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ​വ​ച്ച് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യിരുന്നു സം​ഭ​വം. തുടർന്ന് വാഹനം കൊച്ചി നാവിക ആസ്ഥാനത്തേക്ക് മാറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

കൊ​ച്ചി തു​റ​മു​ഖ​ത്തെ​ത്തി​ച്ച ആ​യു​ധ​ശേ​ഖ​രം ജ​ബ​ൽ​പൂ​രി​ലെ സൈ​നി​ക ആ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ക​ര​സേ​ന​യു​ടെ നീ​ക്കം. എ​ന്നാ​ൽ കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ​വ​ച്ച് ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി ആ​യു​ധ​ങ്ങ​ള​ട​ങ്ങി​യ ലോ​റി നാ​വി​ക​സേ​ന ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here