ഷേക്ക് ഹാന്‍ഡിലൂടെ ആരോഗ്യം അളക്കാം! പുതിയ കണ്ടെത്തലുമായി ഗവേഷകർ

0
32

പ്രേതം’ എന്ന മലയാള സിനിമയിൽ മെൻ്റലിസ്റ്റ് ഡോൺ ബോസ്‌കോ പ്രതിനായിക അമൃതയുടെ കൈയിൽ പിടിച്ച് ‘നൈസ് വാച്ച്’ എന്ന് പറയുന്ന സീൻ ഓർക്കുന്നില്ലേ? യഥാർഥത്തിൽ ആ കൈക്കൊടുക്കലിലൂടെ നായക കഥാപാത്രം അളന്നത് പ്രതിനായികയുടെ ഹാർട്ട് ബീറ്റും പരിഭ്രമവുമാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിയത് നായികയോടൊപ്പം നമ്മൾ പ്രേക്ഷകരുമാണ്. എന്നാൽ ഹാൻഡ് ഷേക്കിലൂടെ നമ്മുടെ ആരോഗ്യ സ്ഥിതിയെയും ഇനി മുതൽ അളക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം!

ഞെട്ടണ്ട, അമേരിക്കയിലെ പെന്നിങ്ടൺ ബയോമെഡിക്കൽ റിസർച്ച് സെൻ്ററിൻ്റെ പുതിയ പഠനത്തിലാണ് കണ്ടെത്തൽ. ശക്തയായി ഹാൻഡ് ഷേക്ക് നല്‍കുന്നവര്‍ക്ക് അമിതവണ്ണം കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനം പറയുന്നത്. ഇത്തരക്കാർക്ക് അകാല മരണത്തിനുള്ള സാധ്യതയും കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ ഗവേഷകരായ ഡോ.യുൻ ഷെൻ, ഡോ.ഗാങ് ഹു എന്നിവർ യുകെയിലെ 93,000ത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ.

അമിത വണ്ണം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ നൽകുന്ന സൂചനകളിലൊന്നാണ് പേശികൾക്ക് സ്വാധീനം കുറയുക എന്നത്. ഒരു കുപ്പി പോലും തനിയെ തുറക്കാനാകുന്നില്ലെങ്കിൽ പേശികളുടെ ആരോഗ്യം നഷ്‌ടപ്പെടുകയാണെന്നും ഭാരം കുറയ്ക്കാറായെന്ന സൂചന ശരീരം നൽകുകയുമാണെന്ന് അനുമാനിക്കാം. അമിത വണ്ണം കുറക്കുന്നതിലൂടെ ശക്തി വർധിപ്പിക്കാൻ കഴിയുമെന്നതാണ് മികച്ച കാര്യമെന്ന് ഡോ.ഷെൻ പറയുന്നു.

“പ്രീക്ലിനിക്കൽ ഒബിസിറ്റി” എന്ന ഘട്ടത്തിലാണ് ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ശാരീരിക ആരോഗ്യം ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടമാണിത്. ശരീരത്തിലെ കൊഴുപ്പ് ഉയരുമ്പോൾ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. അവയവങ്ങള്‍ പ്രവർത്തന രഹിതമാകുന്നു, ഹൃദ്രോഗ സാധ്യത വർധിക്കുന്നു. എന്നാൽ പേശി ബലം വർധിപ്പിച്ചാൽ അനാരോഗ്യത്തെ ശരീരം ചെറുത്തുനിൽക്കുന്നു. പേശി ബലം കൂടുതല്‍ ഉള്ളവർക്ക് ശരീരത്തിൽ അടിഞ്ഞു കൂടുന്ന അമിതമായ കൊഴുപ്പ് കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ തടയാൻ കഴിയുമെന്ന് ഡോ.ഹ്യൂ പറയുന്നു.

പേശീ ബലമുള്ളവർക്ക് അത് കുറവുള്ളവരെ അപേക്ഷിച്ച് മരണ സാധ്യത 23 ശതമാനം കുറവാണെന്ന് പഠനം കണ്ടെത്തി. പതിറ്റാണ്ടുകളായി നമ്മൾ ബിഎംഐയെക്കുറിച്ച് (ശരീരത്തിൻ്റെ ഉയരത്തിൻ്റെയും ഭാരത്തിൻ്റെയും അനുപാതം) അമിതമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ‘സ്പ്രിംഗ്-ലോഡഡ് ഹാൻഡിൽ’ എത്രത്തോളം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതിൽ ശ്രദ്ധ ചെലുത്താമായിരുന്നുവെന്ന് പഠനം പറയുന്നു.

“പേശികളുടെ ശക്തി എങ്ങനെ സംരക്ഷിക്കുന്നുവെന്ന് കണ്ടെത്തുന്നതിലൂടെ, അപകട സാധ്യത നേരത്തേ തിരിച്ചറിയുന്നതിനുള്ള ലളിതമായ ഒരു ഉപകരണം ഞങ്ങൾ ആളുകൾക്ക് നൽകുകയാണെന്ന്” ‘സ്പ്രിംഗ്-ലോഡഡ് ഹാൻഡിൽ’ പരിചയപ്പെടുത്തിക്കൊണ്ട് പെന്നിങ്ടൺ ബയോമെഡിക്കലിലെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ.ജോൺ കിർവാൻ പറഞ്ഞു.

ആരോഗ്യത്തിന് ‘ഗ്രിപ്പ്’ ഉണ്ടോയെന്ന് പരിശോധിക്കാം…

മെച്ചപ്പെട്ട ആരോഗ്യമുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള ടെസ്റ്റാണ് ‘ട്രിപ്പ് ടെസ്റ്റ്’. നിങ്ങൾക്ക് എത്രത്തോളം കഠിനമായി ‘സ്പ്രിംഗ്-ലോഡഡ് ഹാൻഡിൽ’ അമർത്താൻ കഴിയുമോ അത്രത്തോളം ആരോഗ്യമുള്ളവരാണെന്ന് തെളിയിക്കുന്ന ടെസ്റ്റ് ആണിത്. ശരീരത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ ഒഴിവാക്കി പേശീ സംരക്ഷണം ഉറപ്പാക്കാനും ഈ പരീക്ഷണത്തിലൂടെ സാധിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here