ഇന്ത്യന്‍ റയില്‍വേയില്‍ തൊഴിലവസരം; 11,420 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
44

ന്ത്യന്‍ റയില്‍വേയില്‍ നിരവധി ഒഴിവുകള്‍. ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ തസ്‌തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം അവസാനം മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.

നിയമനത്തിനായി 5/2025, 6/2025, 7/2025 വിജ്ഞാപന നമ്പര്‍ പ്രകാരം വിവിധ റെയില്‍വേ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡുകള്‍ അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ തസ്‌തികകളില്‍ 11,420 ഒഴിവുകളാണുള്ളത്. നോണ്‍ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് വിഭാഗം തസ്‌തികകള്‍ക്ക് ഒക്‌ടോബര്‍ 21 മുതല്‍ നവംബര്‍ 20 വരെ അപേക്ഷിക്കാം.

അതേസമയം അണ്ടര്‍ ഗ്രാജ്വേറ്റ് വിഭാഗം തസ്‌തികകളിലേക്ക് ഈ മാസം 28 മുതല്‍ നവംബര്‍ 27 വരെയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി http://rrbchennai.gov.in, http://rrbthiruvananthapuram.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ടെക്‌നിക്കല്‍ വിഭാഗം: ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്‍റ് (സിഎംഎ) എന്നീ തസ്‌തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ 2570 ഒഴിവുകളാണുള്ളത്. ഈ തസ്‌തികകളിലെ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്.

സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് മുതലായവയില്‍ അംഗീകൃത എഞ്ചിനീയറിങ് ഡിപ്ലോമ ഉള്ളവർക്ക് ജൂനിയർ എഞ്ചിനീയർ തസ്‌തികയിലേക്കും ഏതെങ്കിലും ബ്രാഞ്ചിൽ ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമയുള്ളവർക്ക് ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്‌തികയിലേക്കും അപേക്ഷിക്കാം. ഫിസിക്‌സ്‌, കെമിസ്ട്രി വിഷയങ്ങളോടെ ബിഎസ്‍സി ബിരുദം ഉള്ളവർക്ക് കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്‍റ് തസ്‌തികകളിലേക്കും അപേക്ഷിക്കാം. 18 വയസ് മുതൽ 33 വയസ് വരെയാണ് പ്രായപരിധി. ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.

നോണ്‍ ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് വിഭാഗത്തില്‍പ്പെട്ട തസ്‌തികകള്‍:

തസ്‌തികകള്‍ ശമ്പളം ആകെ സീറ്റ്
ചീഫ് കൊമേഴ്‌സ്യല്‍- കം-ടിക്കറ്റ് സൂപ്പര്‍വൈസര്‍.

സ്റ്റേഷന്‍ മാസ്‌റ്റര്‍.

35,400 5800
ഗുഡ്‌സ്‌ ട്രെയിന്‍ മാനേജര്‍.

ജൂനിയര്‍ അക്കൗണ്ടന്‍റ് അസിസ്റ്റന്‍റ് -കം ടൈപ്പിസ്റ്റ്.

സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്.

29,200.
ട്രാഫിക്‌ അസിസ്റ്റന്‍റ് നിയമനം. 25,500

നോണ്‍ ടെക്‌നിക്കല്‍ അണ്ടര്‍ ഗ്രാജ്വേറ്റ് വിഭാഗത്തില്‍പ്പെട്ട തസ്‌തികകള്‍:

തസ്‌തികകള്‍ ശമ്പളം ആകെ സീറ്റ്
കൊമേഴ്സ്യൽ -കം-ടിക്കറ്റ് ക്ലർക്ക് 21,700 3050
അക്കൗണ്ട്സ് ക്ലർക്ക് -കം- ടൈപ്പിസ്റ്റ്.

ജൂനിയർ ക്ലർക്ക്- കം -ടൈപ്പിസ്റ്റ് ട്രെയിൻസ് ക്ലർക്ക്.

19,900

ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍:

  • ചീഫ് കൊമേഴ്സ്യൽ-കം-ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ്ട്രെയിൻ മാനേജർ എന്നീ തസ്‌തികകൾക്ക് അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. 18 വയസ് മുതൽ 33 വയസ് വരെയാണ് പ്രായപരിധി.
  • ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്‍റ്-കം-ടൈപ്പിസ്റ്റ്, സീനിയർ ക്ലർക്ക്-കം-ടൈപ്പിസ്റ്റ് തുടങ്ങിയ തസ്‌തികകളിലേക്ക് ബിരുദവും അതോടൊപ്പം ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ്ങും അറിഞ്ഞിരിക്കണം. 18 മുതല്‍ 33 വരെയാണ് പ്രായപരിധി.
  • അണ്ടർ ഗ്രാജ്വേറ്റ് വിഭാഗത്തിൽപ്പെടുന്ന മുഴുവന്‍ തസ്‌തികകളിലേക്കും പ്ലസ് ടു /തത്തുല്യ പരീക്ഷകളില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുണ്ടായിരിക്കണം. പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും 50 ശതമാനം മാര്‍ക്ക് വേണമെന്നില്ല.
  • കൊമേഴ്സ്യൽ-കം-ടിക്കറ്റ് ക്ലർക്ക്, ട്രെയിൻസ് ക്ലർക്ക് തസ്‌തികകള്‍ ഒഴികെ മറ്റെല്ലാ തസ്‌തികകളിലേക്കും ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് പ്രാവീണ്യം അനിവാര്യമാണ്. ഈ തസ്‌തികളിലേക്കും 18 വയസ് മുതൽ 30 വയസ് വരെയാണ് പ്രായപരിധി.

LEAVE A REPLY

Please enter your comment!
Please enter your name here