വരന്റെ മുന്നിലിട്ട് ബലാ.ത്സം.ഘം ; ബിജെപി നേതാവിനെ എൻകൗണ്ടർ ചെയ്ത് യോഗി പോലീസ്

0
43
വിവാഹത്തിന് ദിവസങ്ങൾക്ക് മുന്നേ വരന്റെ മുന്നിലിട്ട് ബലാ.ത്സം.ഘം ; ബിജെപി നേതാവിനെ എൻകൗണ്ടർ ചെയ്ത് യോഗി പോലീസ്
അധികാരത്തിന്റെ തണലിൽ എന്ത് കൊടുംക്രൂരത ചെയ്താലും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടാമെന്ന വ്യാമോഹം യോഗി ആദിത്യനാഥ് എന്ന സന്യാസി ഭരിക്കുന്ന യുപിയിൽ വേണ്ട എന്ന് ഉറപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. രാഷ്ട്രീയ കൊടികളുടെയോ പദവികളുടെയോ നിറം നോക്കാതെ, ഇരയാക്കപ്പെട്ടവളുടെ കണ്ണീരിന് വിലനൽകിയ ഉത്തർപ്രദേശ് പോലീസിന്റെ ധീരമായ ഇടപെടലിനാണ് ഇപ്പോൾ കയ്യടി ലഭിക്കുന്നത്. 2023 മെയ് മാസത്തിൽ ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിലുള്ള ഖാഗ പ്രദേശത്ത് നടന്ന സംഭവം മനുഷ്യ മനസ്സാക്ഷിയെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു.
വിവാഹസ്വപ്നങ്ങളുമായി പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ തയ്യാറെടുത്തിരുന്ന ഒരു പെൺകുട്ടിയെയും അവളുടെ പ്രതിശ്രുത വരനും യാത്ര ചെയ്യുന്നതിനിടയിലാണ് മനുഷ്യരൂപമുള്ള കുറച്ചു മൃഗങ്ങൾ അവരുടെ വഴി തടഞ്ഞത്. ആ പെൺകുട്ടിയുടെ വരനെ അവർ ക്രൂരമായി മർദ്ദിച്ച് കെട്ടിയിട്ടു. തുടർന്ന് ആ യുവാവിന്റെ കണ്മുന്നിലിട്ട് ജീവിതസഖിയാകേണ്ടവളെ അവർ നിഷ്കരുണം കൂട്ടബലാത്സംഗം ചെയ്യുകയും ആ പൈശാചികത മുഴുവൻ മൊബൈൽ ഫോണിൽ പകർത്തി അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഈ കൊടുംക്രൂരതയ്ക്ക് നേതൃത്വം നൽകിയത് നിസ്സാരക്കാരനായിരുന്നില്ല. ഉത്തർ പ്രദേശിലെ ഭരണകക്ഷിയായ ബിജെപിയുടെ യുവമോർച്ച മണ്ഡൽ വൈസ് പ്രസിഡന്റായിരുന്ന ബബ്ലു സിംഗ് എന്ന ഭൂത് ആയിരുന്നു ആ സംഘത്തിന്റെ തലവൻ. തന്റെ രാഷ്ട്രീയ സ്വാധീനവും പദവിയും ഉപയോഗിച്ച് ഈ കേസിൽ നിന്നും നിഷ്പ്രയാസം ഊരിപ്പോരാമെന്ന അഹങ്കാരമായിരുന്നു അവന്. പോലീസ് കേസ് എടുക്കാൻ മടിച്ചത്തോടെയാണ് പെൺകുട്ടിയും യുവവും മുഖ്യമന്ത്രി യോഗി ആദിത്യനാതിനെ കാണുന്നത്.
നിങ്ങൾ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ചെയ്തോളൂ ബാക്കി ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് അദ്ദേഹം ആ നവദാമ്പത്തികളെ അനുഗ്രഹിച്ച് പറഞ്ഞയച്ചു. ഒരു പെൺകുട്ടിയുടെ കണ്ണീരിന് മുന്നിൽ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലമോ സ്വാധീനമോ നോക്കാൻ പാടില്ല എന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും ഉത്തർപ്രദേശ് പോലീസിനു മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശം. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ ബബ്ലു സിംഗിനെ പിടികൂടാൻ യുപി പോലീസ് ഒരു ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു.
സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും പോലീസും രാപ്പകലില്ലാതെ അവനായി വലവിരിച്ചു. ഒടുവിൽ നീതിയുടെ ആ രാത്രി വന്നെത്തി. പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച ബബ്ലു സിംഗിനെ സായുധരായ പോലീസ് സംഘം വളഞ്ഞു. രക്ഷപ്പെടാനായി പോലീസിന് നേരെ തിരിഞ്ഞ ആ ക്രൂരന്റെ ഇരുകാലുകളിലേക്കും യുപി പോലീസിന്റെ തോക്കുകളിൽ നിന്നും വെടിയുണ്ടകൾ പാഞ്ഞുകയറി. അധികാരത്തിന്റെ ഹുങ്കിൽ ഒരു പെൺകുട്ടിയുടെ ജീവിതം പിച്ചിച്ചീന്തിയവന്റെ അഹങ്കാരം ആ വെടിയുണ്ടകൾക്ക് മുന്നിൽ തകർന്നുവീണു.
കാലുകളിൽ വെടിയേറ്റ് ചോരയൊലിപ്പിച്ച് നിലത്തുവീണ അവനെയും, ഈ ക്രൂരതയ്ക്ക് കൂട്ടുനിന്ന ലളിത്, യുവരാജ് സിംഗ് തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്ത പ്രാദേശിക ബിജെപി മണ്ഡൽ പ്രസിഡന്റ് ജുഗേഷ് സിംഗിനെയും പോലീസ് വെറുതെ വിട്ടില്ല, അയാളെയും ഉടനടി കസ്റ്റഡിയിലെടുത്തു. ഒരു സ്ത്രീയുടെ മാനത്തിന് വിലയിടാൻ അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ഒരു പിൻബലവും മതിയാകില്ല എന്ന ശക്തമായ സന്ദേശമാണ് ഈ സംഭവം നൽകുന്നത്.
ഭരണപക്ഷത്തെ ഒരു നേതാവായിട്ട് പോലും, തെറ്റ് ചെയ്തപ്പോൾ ഒരു ദാക്ഷിണ്യവും കാണിക്കാതെ വെടിവെച്ചു വീഴ്ത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന പോലീസിന്റെ നടപടി ഓരോ സാധാരണക്കാരനും നൽകുന്ന പ്രതീക്ഷ ചെറുതല്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഇരകൾക്കൊപ്പം നിൽക്കാനും കുറ്റവാളികളെ മുഖം നോക്കാതെ നേരിടാനുമുള്ള ഈ ഇച്ഛാശക്തിയാണ് ഏതൊരു ഭരണാധികാരിക്കും ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here