ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തിന്മയുടെ ഇരുട്ട് മാറ്റി നന്മയുടെ വെളിച്ചം പകരുന്ന ഉത്സവം. ഭാരതത്തിലെ ഏറ്റവും വലിയ ഉത്സവമാണ് ദീപങ്ങളുടെ നിര എന്നറിയപ്പെടുന്ന ദീപാവലി രാജ്യത്ത് വിപുലമായാണ് ആഘോഷിക്കുന്നത്. എന്നാല്‍ നിരവധി ഐതിഹ്യങ്ങളുമുണ്ട്. ചാന്ദ്രപക്ഷ രീതിയിലുള്ള ആശ്വിനമാസത്തിലെ കറുത്ത പക്ഷ ചതുർദശി വരുന്ന ദിവസം ദീപാവലി എന്നതാണു കേരളീയരീതി.
തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയും അജ്ഞതയുടെ മേൽ അറിവ് നേടിയ വിജയത്തെയുമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.
അതേസമയം ആശ്വിനമാസത്തിലെ കറുത്ത വാവ് രാത്രി വരുന്ന ദിവസം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്നത്.
14 വര്‍ഷത്തെ വനവാസവും രാവണ വധത്തിനും ശേഷം അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമാനെ ജനങ്ങള്‍ ദീപങ്ങള്‍ തെളിയിച്ച് സ്വീകരിച്ചതിന്‍റെ ഓര്‍മ്മയ്ക്കായും ദീപാവലി ദിനത്തെ കാണുന്നവരുണ്ട്. ദക്ഷിണേന്ത്യയിലാകട്ടെ ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ നരകാസുരനെ വധിച്ച് ലോകത്തെ രക്ഷിച്ച ദിവസമായും കാണുന്നവരുണ്ട്.
അതേപോലെ പാലാഴി മഥനത്തിൽ ഐശ്വര്യദേവതയായ ലക്ഷമി ദേവി അവതരിച്ച ദിവസമായും ദീപാവലിയെ കണക്കാക്കുന്നു. എതായാലും ഈ വര്‍ഷം 2025 ഒക്‌ടോബര്‍ 20 നാണ് ദീപാവലി.
ദീപാവലിയെ സംബന്ധിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും മഹാലക്ഷ്‌മി അവതരിച്ച ദിവസം എന്നതാണ് ഐതിഹ്യങ്ങളിൽ പ്രധാനം. അതുകൊണ്ടുതന്നെ ഈ ദിവസം മഹാലക്ഷ്‌മിയെ ആരാധിക്കുന്നതില്‍ കൂടുതില്‍ പ്രാധാന്യവും ആളുകള്‍ നല്‍കുന്നുണ്ട്. ദീപാവലി സമ്പത്തിന്‍റെയും സമൃദ്ധിയുടെയും ഉത്സവം കൂടിയാണ്. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറയുമെന്നാണ് വിശ്വാസം.
ആഘോഷം
വീടുകളായാലും വ്യാപാര സ്ഥാപനങ്ങളായാലും ഭംഗിയായി അലങ്കരിക്കുന്നു. സ്വർണ്ണം, വെള്ളി, പുതിയ പാത്രങ്ങൾ എന്നിവ വാങ്ങുന്നത് ഐശ്വര്യദായകമായി കരുതുന്നു. ധന്വന്തരിയെയും കുബേരനെയും ആരാധിക്കുന്നു.
നരക ചതുർദശി (ചോട്ടി ദീപാവലി): പുലർച്ചെ എണ്ണ തേച്ച് കുളിക്കുന്ന അഭ്യംഗ സ്‌നാനം ദീപാവലി ദിവസം പ്രധാനമാണ്. തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

കേരളത്തില്‍ ലളിതമാണ് ചടങ്ങെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്. എങ്കിലും, ദീപങ്ങൾ തെളിയിച്ചും മധുരം നൽകിയും ഈ ഉത്സവത്തെ എല്ലാവരും വരവേൽക്കുന്നു.