സംസ്ഥാനത്ത് ചൊവ്വാഴ്‌ച പൊതു അവധി; പരീക്ഷകള്‍ മാറ്റിവച്ച് പി എസ്‌ സി

0
90

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സെപ്‌റ്റംബര്‍ 30 ചൊവ്വാഴ്‌ച പൊതു അവധി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അന്നേ ദിവസം നടത്താനിരുന്ന എല്ലാ പരീക്ഷകളും പി എസ് സി മാറ്റിവച്ചു. പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ് മാറ്റിവച്ചതെന്ന് പിഎസ്‌സി അധികൃതര്‍ അറിയിച്ചു.

ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെഡിൽ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫിസർ തസ്‌തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. ഈ പരീക്ഷകള്‍ ഇനി ഒക്ടോബർ എട്ടിനായിരിക്കും നടക്കുകയെന്നും പിഎസ്‌സി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

അതേസമയം, വനം-വന്യജീവി വകുപ്പിലെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ (കാറ്റഗറി നമ്പർ 277/2024) തസ്‌തികയ്ക്കുള്ള ശാരീരിക അളവെടുപ്പും വാക്കിങ് ടെസ്റ്റും ഒക്ടോബർ മൂന്നിലേക്ക് മാറ്റി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഈ പരീക്ഷകൾ നടത്താനിരുന്നത്. 30-ന് നടത്താനിരുന്ന നിയമന പരിശോധനയും മാറ്റിവച്ചതായി പി.എസ്.സി. സര്‍ക്കുലറില്‍ അറിയിച്ചു.

മറക്കല്ലേ… 19 തസ്‌തികകളിലേക്ക് അപേക്ഷിക്കാം

19 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്‌ഞാപനം പുറത്തിറക്കിയിട്ടുണ്ട്. 7 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം. 2 തസ്‌തികയിൽ തസ്‌തികമാറ്റവും 4 തസ്‌തികയിൽ സ്പെഷൽ റിക്രൂട്ട്‌മെൻ്റും 6 തസ്‌തികയിൽ എൻസിഎ നിയമനവുമാണ്. ഒക്ടോബർ 15 രാത്രി 12 വരെ അപേക്ഷിക്കാം.

നേരിട്ടുള്ള നിയമനം: മലിനീകരണ നിയന്ത്രണബോര്‍ഡില്‍ അസിസ്റ്റൻ്റ് എന്‍ജിനീയര്‍, പ്രിസൺസ് & കറക്ഷനൽ സർവീസിൽ വനിതാ അസിസ്‌റ്റൻ്റ് പ്രിസൺ ഓഫിസര്‍, കമ്പനി കോര്‍പറേഷന്‍ ബോര്‍ഡ് എന്നിവയില്‍ അക്കൗണ്ട /അക്കൗണ്ടൻ്റ്സ്, അസിസ്റ്റൻ്റ് അക്കൗണ്ട്സ് ക്ലര്‍ക്ക്, ഷിപ്പിങ് ആൻ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനില്‍ ട്രാഫിക് സൂപ്രണ്ട്, കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റൻ്റ് ഗ്രേഡ് 3, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്‌ടര്‍ (എംഎംവി), തുടങ്ങിയവ

തസ്‌തികമാറ്റം വഴി: പട്ടിക ജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്‌ടര്‍ വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ‌ി സോഷ്യൽ സയൻസ്

പട്ടികജാതി, പട്ടികവർഗ സ്പെഷൽ റിക്രൂട്മെൻ്റ്: ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ‌് ഗ്രേഡ്-2, എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക് ടൈപ്പിസ്‌റ്റ് തുടങ്ങിയവ.

സംവരണസമുദായങ്ങൾക്കുള്ള എന്‍സിഎ നിയമനം: ഹൗസ്ഫെഡില്‍ ജൂനിയര്‍ ക്ലാര്‍ക്ക്, ഫയര്‍ ആൻ്റ് റെസ്ക്യൂ സര്‍വീസില്‍ വനിതാ ഫയര്‍ ആൻ്റ് റെസ്ക്യൂ ഓഫിസര്‍ തുടങ്ങിയവ.

വിശദ വിവരങ്ങള്‍ക്ക്: https://www.keralapsc.gov.in/home-2

LEAVE A REPLY

Please enter your comment!
Please enter your name here