നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം.കച്ചോലത്തെ മണമുള്ള ഇഞ്ചി, മണൽ ഇഞ്ചി എന്നു പറയാറുണ്ട്.കച്ചോലത്തിന് ചെറുതായി കർപ്പൂരത്തിന്റെ രുചിയാണ്. കച്ചോലത്തില്‍ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറു വേദന
എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.ച്യവനപ്രാശം, മഹാരാസ്നാദി കഷായം,
രാസ്നരൻഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു ചേരുവയാണ് കച്ചോലം .
കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ മാറാൻ നല്ലതാണ്, ഛർദ്ദിക്ക് പ്രതിവിധിയായും ഇത് ഉപയോഗിക്കാം.
കച്ചോലം ഉത്തേജകവും വേദനസംഹാരിയും മൂത്രവർദ്ധകവും കഫനിവാരണിയും ആണ്.
പല്ലു വേദന മാറുവാൻ കച്ചോലം ചതച്ച് പല്ലിൽ വെച്ചാൽ മതി.
🌸കച്ചോല കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നത് ചുമ മാറുവാൻ നല്ലതാണ്.
🍀കച്ചോലം ചേർത്ത് കാച്ചിയ എണ്ണ ശിരോരോഗങ്ങൾ ഭേദമാവാൻ ഉപയോഗിക്കുന്നുണ്ട്. ഇവയിൽ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറുവേദന തുടങ്ങിയവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. ചവനപ്രാശം, അഗസ്ത്യരസായനം, മഹാരാസ്നാദി കഷായം തുടങ്ങിയവയിലെ പ്രധാന ചേരുവയാണ് കച്ചോലം.
🍀ചുമ, വായ നാറ്റം തുടങ്ങിയവ ശമിപ്പിക്കുന്നതിന് വെറ്റിലയും കച്ചോലം ചേർത്ത് വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്.
🌸കച്ചോല പൊടി തുളസി നീരിയൽ ചേർത്ത് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറിക്കിട്ടും.
🍀ഇതിൻറെ നീര് കുട്ടികൾക്ക് നൽകുന്നത് കൃമി ശല്യം ഇല്ലാതാക്കാൻ നല്ലതാണ്







