ഓർമകളിൽ ദേവരാജൻ മാസ്റ്റർ; ഇന്ന് 98-ാം ജന്മവാർഷികം,

0
35

മൺമറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ സംഗീത സൃഷ്ടികൾക്ക് മധുരപ്പതിനേഴിന്റെ പുതുമ. ഓർമ്മകളിൽ ഇന്ന് ദേവരാജൻ മാസ്റ്ററുടെ 98-ാം ജന്മവാർഷികം

മലയാള ചലച്ചിത്ര സംഗീത ലോകത്തിന് അതുല്യ സംഭാവനകൾ നൽകി കടന്നുപോയ പ്രതിഭകളെക്കുറിച്ച് പറയുമ്പോൾ, ഒരാൾക്ക് പകരം വെക്കാൻ മറ്റൊരാളെ കൊണ്ടാകില്ലെന്ന തത്ത്വം ഏറ്റവും അർഥവത്താകുന്നത് ദേവരാജൻ മാസ്റ്റർ എന്ന കലാകാരന്‍റെ കാര്യത്തിലാണ്. ജോൺസൺ മാഷും രവീന്ദ്രൻ മാസ്റ്ററുമടക്കം നിരവധി പ്രതിഭകൾ ഉണ്ടായിട്ടുണ്ടെങ്കിലും, ദേവരാജൻ മാസ്റ്ററോളം തതുല്യം ചേർത്തുപറയാൻ മറ്റൊരാളില്ല. മൺമറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ സംഗീത സൃഷ്ടികൾക്ക് മധുരപ്പതിനേഴിന്‍റെ പുതുമ. ഓർമ്മകളിൽ ഇന്ന് ദേവരാജൻ മാസ്റ്ററുടെ 98-ാം ജന്മവാർഷികം.

മലയാള സംഗീത ലോകത്തെ ഏറ്റവും സുതാര്യവും സത്യസന്ധവുമായ വ്യക്തിത്വങ്ങളിലൊരാളായിരുന്നു ദേവരാജൻ മാസ്റ്റർ. പൊതുവെ മുൻകോപിയാണെന്നും ആരെയും അടുപ്പിക്കാത്ത മനുഷ്യനാണെന്നും അദ്ദേഹത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ നിലനിന്നിരുന്നു. എന്നാൽ, അടുത്തറിയാവുന്ന ആർക്കും ദേവരാജൻ മാസ്റ്ററെക്കുറിച്ച് അങ്ങനെയൊരു അഭിപ്രായം ഉണ്ടായിരുന്നില്ലെന്ന് പ്രശസ്ത എഴുത്തുകാരൻ രവി മേനോനും ഗാന നിരൂപകൻ ടി.പി. ശാസ്തമംഗലവും ഇ ടിവി ഭാരതിനോട് മനസ് തുറന്നു.

സംഗീതം രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു പ്രതിഭ

സംഗീതം അദ്ദേഹത്തിന്‍റെ രക്തത്തിൽ അലിഞ്ഞുചേർന്നതായി പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് രവി മേനോൻ പറയുന്നു. മലയാളത്തിലെ ഏറ്റവും മികച്ച രാഗമാലികകൾ അദ്ദേഹത്തിന്‍റെ സംഭാവനയാണ്. നിരവധി രാഗങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഒരു പ്രത്യേക രാഗത്തിൽ പാട്ട് കമ്പോസ് ചെയ്യണമെന്ന് മാസ്റ്റർക്ക് യാതൊരു നിർബന്ധവും ഉണ്ടായിരുന്നില്ല. വരികൾക്കാണ് അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകിയത്. ഇന്നത്തെപ്പോലെ ട്യൂൺ ആദ്യം ചെയ്ത് വരികൾ എഴുതുന്ന രീതിയല്ല അദ്ദേഹം അവലംബിച്ചിരുന്നത്.

കവിതകളുടെ ഭാവങ്ങൾക്ക് രാഗങ്ങളെക്കാൾ പ്രാധാന്യം നൽകിയിരുന്ന കലാകാരനായിരുന്നു ദേവരാജൻ മാസ്റ്റർ. ഒഎൻവി, വയലാർ തുടങ്ങിയ മികച്ച പ്രതിഭകൾ എഴുതുന്ന കവിതാ സ്വഭാവമുള്ള വരികളാണ് അദ്ദേഹത്തെ തേടിയെത്തിയിരുന്നത്. വരികളുടെ ഭാവം ഉൾക്കൊണ്ടാണ് മാസ്റ്ററുടെ ഉള്ളിൽ ഈണം പിറന്നിരുന്നത്.

ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിനിടയിൽ യാദൃശ്ചികമായി എത്തിച്ചേരുന്നതായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഗങ്ങൾ. ഒരു പ്രത്യേക രാഗത്തിൽ താൻ ഒരിക്കലും ഗാനങ്ങൾ ചിട്ടപ്പെടുത്താൻ മനഃപൂർവം ശ്രമിക്കാറില്ലെന്ന് ദേവരാജൻ മാസ്റ്റർ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു ഗാനം ചിട്ടപ്പെടുത്തിയതിനുശേഷമാണ് ആ ഗാനത്തിന്റെ രാഗത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നത്.

ഇന്ത്യൻ സിനിമയിൽ തന്നെ അക്ഷരങ്ങൾക്ക് ട്യൂൺ ചെയ്യുന്ന ദേവരാജൻ മാസ്റ്ററോളം മികച്ച മറ്റൊരു സംഗീത സംവിധായകൻ വേറെയില്ലെന്ന് രവി മേനോൻ പറയുന്നു. ഇതിന് ഉദാഹരണമായി അദ്ദേഹം ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’ എന്ന ഗാനം ചൂണ്ടിക്കാട്ടി. ‘അരികിൽ’ എന്ന ആദ്യ വാക്ക് കേൾക്കുമ്പോൾ തന്നെ പ്രിയപ്പെട്ട ആരോ നമ്മുടെ അരികിൽ നിൽക്കുന്നതുപോലെ അനുഭവപ്പെടും. ആ ഒരു വാക്കിന് ട്യൂൺ ഉണ്ട്. സാധാരണ സംഗീത സംവിധായകർ ഒരു വരിക്കാണ് പൊതുവെ ട്യൂൺ നൽകുക. ഒരു വാക്കിനുവേണ്ടി മാത്രം താളം കണ്ടെത്താൻ അധികമാരും മെനക്കെടാറില്ല. ഈ പാട്ടിനെക്കുറിച്ച് ഒരിക്കൽ ദേവരാജൻ മാസ്റ്ററോട് സംസാരിച്ചപ്പോൾ, “ഞാൻ ഇങ്ങനെയൊന്നും ചിന്തിച്ചിട്ടല്ല പാട്ടുണ്ടാക്കുന്നത്,” എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ദേവരാജൻ മാസ്റ്ററോട് സൗഹൃദ സംഭാഷണം നടത്തുകയാണെങ്കിൽ സംഗീതമാകും പ്രധാന വിഷയം. മറ്റു കാര്യങ്ങൾ സംസാരിക്കാൻ അദ്ദേഹം പൊതുവെ താല്പര്യപ്പെട്ടിരുന്നില്ല. യേശുദാസ് എന്ന അതുല്യ ഗായകന്‍റെ വളർച്ചയിൽ ദേവരാജൻ മാസ്റ്ററുടെ പങ്ക് ചെറുതല്ല. കവിതകളോട് ഏറെ താല്പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പല പാട്ടുകളും ശ്രദ്ധിച്ചാൽ മനസ്സിലാകും, എല്ലാത്തിനും ഒരു കവിതാ സ്വഭാവമുണ്ടെന്ന് രവി മേനോൻ വിശദീകരിച്ചു.

വലിപ്പച്ചെറുപ്പമില്ലാതെ ഗാനങ്ങളെ വിമർശിച്ച് ശ്രദ്ധേയനായ വ്യക്തിത്വമാണ് ടി.പി. ശാസ്തമംഗലം. അധികായനായ ദേവരാജൻ മാസ്റ്ററുടെ ഒരു സൂപ്പർ ഹിറ്റ് ഗാനത്തിലെ ‘തെറ്റ്’ ചൂണ്ടിക്കാണിച്ച കഥയാണ് ടി.പി. ശാസ്തമംഗലത്തിന് വിശദീകരിക്കാനുണ്ടായിരുന്നത്.

സംഗീതത്തിലോ ഗാനത്തിന്‍റെ വരികൾക്കോ യാതൊരു തരത്തിലുള്ള തെറ്റും ഉണ്ടാകരുതെന്ന് നിർബന്ധബുദ്ധിയുള്ളയാളായിരുന്നു ദേവരാജൻ മാസ്റ്റർ. വാക്കുകളുടെ ഉച്ചാരണത്തിൽ പോലും അദ്ദേഹം കടുംപിടുത്തം പിടിച്ചിരുന്നു. അത്രയ്ക്കും മിസ്റ്റർ പെർഫെക്ഷനിസ്റ്റായ ദേവരാജൻ മാസ്റ്റർക്കും ഒരിക്കൽ തെറ്റുപറ്റിയെന്ന് ടി.പി. പറയുന്നു. 1978-ൽ ‘ശാലിനി എന്റെ കൂട്ടുകാരി’ എന്ന ചിത്രത്തിൽ ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ മനോഹര ഗാനമാണ് ‘സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ’. 47 വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ഈ ഗാനം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. എന്നാൽ ഈ ഗാനത്തിലെ തെറ്റ് ദേവരാജൻ മാസ്റ്റർ തിരിച്ചറിയാതെ പോയി എന്നാണ് ടി.പി. അഭിപ്രായപ്പെട്ടത്.

ഗാനം റിലീസ് ചെയ്തപ്പോൾ തന്നെ കലാകൗമുദി പ്രസിദ്ധീകരിക്കുന്ന ഫിലിം മാഗസിനിൽ തെറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ട് ടി.പി. ശാസ്തമംഗലം ഒരു ലേഖനം എഴുതി. ‘നിൻ തുമ്പ് കെട്ടിയിട്ട’ എന്ന ആദ്യത്തെ മൂന്ന് വാക്കുകളായിരുന്നു തെറ്റ്. “തുമ്പ് അല്ലല്ലോ മുടിയല്ലേ കെട്ടേണ്ടത്. ‘നിൻ തുമ്പുകെട്ടി’ എന്ന് പാടിയാൽ അർത്ഥം തന്നെ മാറിപ്പോയി. ദുർവ്യാഖ്യാനിക്കപ്പെട്ട വരികൾ,” എന്നാണ് ഈ ഗാനത്തെക്കുറിച്ച് ടി.പി. വിശദീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here