ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവക്കണം; കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് മമത ബാനർജി

0
86

കൊൽക്കത്ത:കോവിഡിനെ തുടർന്ന് ജെഇഇ നീറ്റ് പരീക്ഷകൾ മാറ്റി വെക്കണമെന്ന് കേന്ദ്രത്തോട് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അവസാന വീഡിയോ കോൺഫറൻസിൽ താൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും മമത ട്വിറ്ററിലൂടെ അറിയിച്ചു.

സെപ്റ്റംബറിലാണ് ഈ രണ്ട് പരീക്ഷകളും തീരുമാനിച്ചിരിക്കുന്നത്. അപകട സാധ്യത വിലയിരുത്തി സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാകുന്നത് വരെ പരീക്ഷ മാറ്റി വെക്കണമെന്നാണ് മമത ബാനർജിയുടെ അഭ്യർത്ഥന.

LEAVE A REPLY

Please enter your comment!
Please enter your name here