അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞു മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

0
97

ഇടുക്കി: കട്ടപ്പനയിൽ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തലയിൽ മുറിവും ഉണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതിയെ ഡിസ്ചാർജ് ചെയ്താൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞാഴ്ചയാണ് കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ വെച്ച് യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന മൂലമറ്റം സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്. യുവതി അറിയിച്ചത് പ്രകാരം വീട്ടുകാർ എത്തിയപ്പോഴാണ് ഹോസ്റ്റൽ വാർഡൻ അടക്കം വിവരം അറിഞ്ഞത്. എന്നാൽ മരണത്തിൽ അസ്വഭാവികത തോന്നുകയും അന്വേഷണത്തിൽ കൊലപാതകം ആണെന്ന് കണ്ടെത്തുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here