ചെന്നൈ : എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. അദ്ദേഹത്തിന്റെ മകൻ ചരണാണ് ഇക്കാര്യം ട്വിറ്ററിലുടെ അറിയിച്ചത്. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യ നില വഷളായതിനെ തുടർന്ന് താരത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററും ഇസിഎംഒ സപ്പോർട്ടും എസ്പിബിക്ക് നൽകിയിരുന്നു.