അണലിവേഗം Alstonia venenata ( poison devil tree) 🌳🌳🌳🌳🌳🌳🌳🌳

0
60

ശാസ്ത്രീയ നാമം: അൽസ്റ്റോണിയ വെനിനേറ്റ (Alstonia venenata). *പ്രധാനമായും രണ്ടു തരം അണലിവേഗം ഉണ്ട് വെളുത്തപൂക്കൾ ഉണ്ടാകുന്നതും ,ചുവന്ന പൂക്കൾ ഉണ്ടാകുന്നതും.
അണലി വേഗം നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ പാമ്പ് വരില്ല എന്നാണ് വിശ്വാസം.
പാമ്പിൻ വിഷത്തിനു ഉത്തമപ്രതിവിധിയും ആണ് ഇത്. ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇൻഡോൾ എന്ന പദാർഥമാണ് ഇതിന്റെ പ്രത്യേകതയ്ക്കു കാരണം.

വയനാടൻ കാടുകളിൽ അണലി വേഗം കാണാറുണ്ട്.ഇതിന്റെ മര പട്ടയിൽ നിന്നു ഒരു തരം ഗന്ധം പുറത്തു വരും എന്നും അതു പാമ്പുകളെ മയക്കുന്നതും എന്നാണ് പറയപ്പെടുന്നത്.
ഈ മരത്തിന്റെ ചുവട്ടിൽ പാമ്പ് വന്നാൽ അവിടെ നിന്നു ഇഴഞ്ഞു നീങ്ങാൻ പറ്റാതെ മയങ്ങി ചത്തു പോകുന്നു എന്നൊക്കെയാണ് വിശ്വാസം.
എന്തൊക്കെയായാലും പാമ്പിൻ വിഷത്തിനു എതിരെയുള്ള ദിവ്യ ഔഷധമായാണ് ആദിവാസികൾ കരുതുന്നത്.അതു പോലെ ക്ഷുദ്ര ജീവികളുടെ കടി മൂലമുണ്ടാകുന്ന പ്രശ്നത്തിനു പരിഹാരമാണ് അണലി വേഗം.
പനി, ത്വക്ക് രോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

അണലി വേഗം എന്ന ഔഷധ സസ്യത്തെ അറിവും,അനുഭവവും,വിശ്വാസവും തിരിച്ചറിയാൻ നട്ടു പരിപാലിക്കേണ്ടതു അത്യാവശ്യം തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here