ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് നേപ്പാൾ (ഔദ്യോഗിക നാമം: ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് നേപ്പാൾ). 2008 മേയ് 28 നാണ് നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ് നേപ്പാൾ.. ടൂറിസം മേഖലയിലും, മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്. ഇവിടത്തെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു ആണ് ഇതിന്റെ തലസ്ഥാനം. പൊഖാറ, ബിരത്നഗർ, ലളിത്പുർ, ഭക്തപുർ, വീരേന്ദ്രനഗർ, മഹേന്ദ്രനഗർ തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ് നേപ്പാൾ. തൊണ്ണൂറു ശതമാനത്തോളം ജനങ്ങൾ ഹിന്ദുമതവിശ്വാസികളാണ്. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്.
പേരിനു പിന്നിലെ ചരിത്രം:
-
നേ (പരിശൂദ്ധ) പാൽ (ഗുഹ) എന്നീ പദങ്ങൾ ചേർത്തുവച്ചാണ് നേപ്പാൾ എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നു.
-
നേവരുടെ പലം(പാലി ഭാഷയിൽ ‘രാജ്യം’) എന്ന അർത്ഥത്തിൽ നേപ്പലം എന്നും അതിൽ നിന്ന് നേപ്പാളം എന്നും പിന്നീട് നേപ്പാൾ എന്നും ആയിമാറിയതാവണം.
-
നേവർ കാഠ്മണ്ഡുവിനെ നേപാ എന്നു വിളിക്കുന്നുണ്ട്. ഇതിൽ നിന്നുണ്ടായതാണ് നേപ്പാൾ എന്നാണ് മറ്റൊരു വാദം.







