ഇന്ന് രക്ഷാബന്ധൻ മഹോത്സവം. ഹൈന്ദവ വിശ്വാസികൾ പവിത്രവും പാവനവുമായാണ് രക്ഷാബന്ധൻ മഹോത്സവം കൊണ്ടാടുന്നത്. 2025, ഓഗസ്റ്റ് 9, ശനിയാഴ്‌ച, സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും നൂലിഴകള്‍ നെയ്തു ചേര്‍ക്കാന്‍ ഒരു രക്ഷാബന്ധന ദിനം കൂടി. ഈ ദിനം ആത്മബന്ധങ്ങളുടെ ഏറ്റുവാങ്ങലുകള്‍ക്ക് സാക്‍ഷ്യം വഹിക്കുന്നു. ശ്രാവണ പൗര്‍ണമി ദിവസമാണ് രക്ഷാബന്ധന്‍ ദിനമായി ആചരിക്കുന്നത്. പൊതുവെ ഉത്തരേന്ത്യന്‍ ആചാരമായാണ് കണക്കാക്കുന്നതെങ്കിലും ഇതു ഭാരതീയ ആദര്‍ശങ്ങളുടെ മികച്ച നിദര്‍ശനമാണ് . ആവണി അവിട്ടം നാരിയല്‍ പൂര്‍ണിമ എന്നീ പേരുകളിലും ശ്രാവണ പൂര്‍ണ്ണിമ ആഘോഷിക്കാറുണ്ട്.
ഇന്ദ്രപത്നി ദേവി ഇന്ദ്രാണിക്കൊപ്പമാണ് ഭാരതത്തില്‍ രക്ഷാബന്ധനത്തെപ്പറ്റി അറിഞ്ഞുതുടങ്ങുന്നത്. ഒരു ശ്രാവണ പൗര്‍ണമി നാളില്‍ ഇന്ദ്രാണി ദേവി ദേവരാജന്‍ ഇന്ദ്രന്‍റെ കൈയ്യില്‍ അത്ഭുത സിദ്ധിയുള്ള ഒരു രക്ഷ ബന്ധിച്ചു. ഇതിന്‍റെ ശക്തിയാല്‍ ഇന്ദ്രന്‍ അസുരന്‍മാരുടെ മേല്‍ വിജയം നേടി. അങ്ങനെ ശ്രാവണ പൗര്‍ണമി രക്ഷാബന്ധന ദിനമായി മാറി.
രക്ഷാബന്ധനം അഥവാ ‘രാഖി’ ഹിന്ദുക്കളുടെയിടയിൽ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണമാസത്തിലെ, പൗർണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയിൽ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു. സാഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. പരമ്പരാഗതമായി, ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണ മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് ഇത് ആഘോഷിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 9 ശനിയാഴ്ചയാണ് ഇത് വരുന്നത്. സഹോദരങ്ങൾ പങ്കിടുന്ന സംരക്ഷണം, സ്നേഹം, വിശ്വസ്തത എന്നിവയുടെ വാഗ്ദാനത്തെ ആഘോഷിക്കുന്ന ഒരു ശുഭ മുഹൂർത്തമാണിത്.
സഹോദരി രക്ഷാബന്ധനദിവസം മധുരപലഹാരങ്ങളും, രക്ഷാസൂത്രവും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർഥിച്ച് കൈയിൽ വർണനൂലുകളാൽനിർമിച്ച സുന്ദരമായ രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുന്നു. സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. സഹോദരൻ സഹോദരിക്ക് പാരിതോഷികങ്ങൾ നൽകുന്നു. അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാൽ അവളെ അവർ സഹോദരിയായി അംഗീകരിക്കുന്നു. രക്ഷാബന്ധനം ഉത്തരഭാരതത്തിലെ ഹിന്ദുക്കളുടെ ഇടയിലാണ് കൂടുതൽ പ്രചാരത്തിലുള്ളത്.
വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും നാടായ ഇന്ത്യ, ആളുകളെ സന്തോഷകരമായ ആഘോഷങ്ങളിൽ ഒന്നിപ്പിക്കുന്ന ഊർജ്ജസ്വലമായ ഉത്സവങ്ങൾക്ക് പേരുകേട്ടതാണ്. രക്ഷാബന്ധൻ വെറുമൊരു ആഘോഷമല്ല, മറിച്ച് കലയുടെയും സ്നേഹത്തിന്റെയും യഥാർത്ഥ പ്രതിഫലനമാണെന്ന് ഉറപ്പാക്കുന്നു.






