വളരെ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി.

0
62

ഭാരതത്തിലെ മിക്ക സ്ഥലങ്ങളിലും ശതാവരി കൃഷി ചെയ്യുന്നു.

വളരെ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി.പുരയിടത്തിന്‍റെ അതിരുകളിലും മറ്റും പടര്‍ന്നുവളരുന്ന വള്ളിചെടിയാണ് ശതാവരി. ശതാവരി ആയുര്‍വേദത്തില്‍ നിസ്തുലമായ സ്ഥാനം വഹിക്കുന്നു. ധാരാളം മുള്ളുകളുള്ള കാണ്ഡവും ഇലകള്‍ക്ക് പകരം വീതികുറഞ്ഞ ദളങ്ങളുമാണ്‌ ഇവയ്ക്കുള്ളത് വെളുത്ത പൂക്കളുംപച്ചനിറത്തിലുള്ള കായ്‌കളും പഴുത്തുകഴിഞ്ഞാല്‍ ചുവപ്പു നിറത്തിലും കാണപ്പെടുന്നു. ഇത് ആയുർ‌വേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സസ്യമാണ്‌.കിഴങ്ങുവേരുകൾ ഉള്ള ആരോഗ്യ സസ്യമാണിത്. ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ കക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന ശാഖകൾ ക്ലാനോഡുകളായി കാണപ്പെടുന്നു. ചെറുതും വെളുത്തതും ദ്വിലിംഗങ്ങളുമായ പൂക്കൾ കുലകളായി ഉണ്ടാകുന്നു. പരി ദളപുടത്തിന്‌ 6കർണ്ണങ്ങളും 6 കേസരങ്ങളും കാണപ്പെടുന്നു. ഫലം ഗോളാകൃതിയിലുള്ളതും മാംസളവുമാണ്‌. സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി.

രുചി

മധുരം,തിക്തം

ഘടകങ്ങള്‍

  • പ്രോട്ടീന്‍,
  • കൊഴുപ്പ്‌,
  • കാര്‍ബോഹൈഡ്രേറ്റ്‌,
  • വിറ്റാമിന്‍ എബി 1, ബി 2, സി,
  • അസ്‌പാരിജിന്‍

ഇനം

  • അസ്പരാഗസ് ഗൊണോക്ലാഡസ്.
  • അസ്പരാഗസ് റസിമോസസ്

ഔഷധയോഗ്യഭാഗം

കിഴങ്ങ്

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. മഞ്ഞപിത്തം,രക്തപിത്തംശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര്പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കുക.
    ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുക.
  2. മുലപ്പാല്‍ ഉണ്ടാകാന്‍ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക.
    കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.
    പുളിച്ചുതികട്ടല്‍വയറു വേദനശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് മി.ലിഎടുത്ത് അത്രതന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.
    വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുകമൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവ ശമിക്കും.
  3. 15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാരദഹന സംബന്ധമായ അസുഖങ്ങള്‍ മാറും.

താഴെ പറയുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് ആയി തിപ്പലി ഉപയോഗിച്ച് വരുന്നു.

  1. മഞ്ഞപ്പിത്തം,
  2. മുലപ്പാല്‍ കുറവ്,
  3. അപസ്മാരം,
  4. അര്‍ശ്ശസ്,
  5. ഉള്ളംകാലിലെ ചുട്ടുനീറ്റല്‍

കൃഷിരീതി

വാരങ്ങള്‍‍ തയ്യാറാക്കി 2 അടി അകലത്തില്‍‍ കുളികളെടുത്ത് ചാണകപ്പൊടി ചേര്‍ത്തിളക്കി പുതുമഴയോടെ തൈകള്‍ നടാം.ഈ കൃഷിക്ക് 2 വര്‍ഷത്തെ കാലദൈര്‍ഘ്യമുണ്ട്ഒരു വര്‍ഷം കഴിയുമ്പോള്‍‍ കിഴങ്ങ് മാന്തി വില്‍ക്കാംവീണ്ടും കിഴങ്ങ് പൊട്ടി വളരും.മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു.എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതാണ്.

മറ്റ്ഉപയോഗങ്ങള്‍

  1. ശതാവരിഗുളംശതാവരി ഘൃതംസഹജരാദി കുഴമ്പ്രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു.
  2. അലങ്കാരചെടിയയും ഔഷധമായും നട്ടുവളര്‍ത്തുന്നു.
  3. രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ് ശതാവരി.
  4. നല്ലൊരു ദഹനൗഷധിയാണ് ശതാവരി.
  5. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
  6. കാത്സ്യംഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു.
  7. ‌ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്.
  8. പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്.
  9. വാതാശിനി തൈലത്തിന്‍റെ പ്രധാന ചേരുവയാണ് ശതാവരി.
  10. ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു.
  11. സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here