മാധവിക്കുട്ടിയുടെ കഥകളിലൂടെ നമ്മുടെ മനസ്സുകളിൽ പൂത്തുതളിർത്ത നീർമാതളം കണ്ടിട്ടുള്ളവർ വിരളമായിരിക്കും. ഇളം മഞ്ഞയോ ചന്ദനനിറമോ ആയി ഇലകൾ കൂടിചേർന്നുണ്ടായ ഒരു ചിത്രശലഭം പോലെ കാണപ്പെടുന്ന നീര്മാതളപ്പൂക്കൾ നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും നീർമാതളം ഔഷധസസ്യമായാണ് നമ്മുടെനാട്ടിൽ അറിയപ്പെടുന്നത്. ഇന്ത്യയിൽ ഉടനീളം നീർമാതളം കാണപ്പെടുന്നു . പുഴകളുടേയും തോടുകളുടേയും അരികിലായി ഇവ കൂടുതലായി വളരും. സംസ്കൃതത്തിൽ വരുണം, പശുഗന്ധ, അശ്മരീഘ്ന, തിക്ത്ഃ എന്നിങ്ങനേയും ഇംഗ്ലീഷിൽ Three-leaved caper എന്നും അറിയപ്പെടുന്നു.
ഡിസംബർ-ഏപ്രിൽ കാലയളവിലാണ് നീർമാതളം പുഷ്പിക്കുന്നത്. ശാഖാഗ്രങ്ങളിൽ ആണ് പൂക്കൾ സാധാരണയായി വളരാറുള്ളത്. നീര്മാതളത്തിന്റെ ഫലങ്ങൾ ഉരുണ്ടതോ അണ്ഡാകാരമോ ആകൃതിയിലോ ആണ് . മൂപ്പെത്താത്ത കായ്കൾ പച്ചനിറത്തിലും പാകമായവ ചുവപ്പുനിറത്തിലും കാണപ്പെടും. നീര്മാതളത്തിന്റെ തോലും വേരുകളും. നിരവധി ആയുർവേദ മരുന്നുകളിൽ ഇവ ഒരു ചേരുവയായി ചേർത്തിട്ടുണ്ടാകും .മഞ്ഞകലർന്ന വെളുപ്പുനിറമുള്ള തടിക്ക് കാതലും ഈടും കുറവാണ്. മരപ്പട്ടയും വേരും ഔഷധയോഗ്യമാണ്.
ഔഷധ ഗുണങ്ങൾ :
🍁🌼🍁🌼🍁🌼🍁🌼
🌸ചർമ്മ പ്രശ്നങ്ങൾക്ക് നീർമാതളത്തിന്റെ
ഇല അരച്ചിടുന്നത് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും .
🍁 നീർമാതളത്തിന്റെ ഇല ഉണക്കിപ്പൊടിച്ച പൊടി തേനിനൊപ്പം ചേർത്ത് കഴിക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കും
☘️നീർമാതളത്തിൻ്റെ ഇല ഇടിച്ചു പിഴിഞ്ഞു നീരിൽ എണ്ണ ചേർത്ത് കാച്ചി എടുത്ത തൈലം ഉഴിച്ചിലിന് നല്ലതാണ്.
🍁നീർമാതളം മൂത്രം വർദ്ധിപ്പിക്കും. അതുകൊണ്ട് നീരിനെ ശമിപ്പിക്കുകയും ചെയ്യും.
🌸നീർമാതള തൊലി ഉണക്കി പൊടിച്ച് വെളിച്ചെണ്ണ ചേർത്ത് ലേപനം ചെയ്താൽ മുഖത്തെ ചുളിവുകൾ ശമിക്കും.
🍁☘️🍁☘️🍁☘️🍁
നമുക്കും ഇവളെ ജീവതത്തോട് ചേർത്ത് നിറുത്താം.. ഇവളുടെ നിറവും മണവും ഗുണവും അറിഞ്ഞു കൊണ്ട് നമ്മുടെ കുട്ടികൾ വളരട്ടെ..








