രജിസ്റ്റേർഡ് പോസ്റ്റിന് വിട നല്‍കി ഇന്ത്യ പോസ്റ്റ് – സെപ്റ്റംബർ മുതൽ പുതിയ മാറ്റം

0
81

അന്‍പത് വര്‍ഷത്തിലേറെയായി ഇന്ത്യയിലെ പ്രധാനപ്പെട്ട രേഖകൾ അയയ്‌ക്കുന്നതിനുള്ള പഴയകാല, വിശ്വസനീയമായ മാർഗമായിരുന്ന രജിസ്റ്റേർഡ് പോസ്റ്റ്. ഇതാണ് നിര്‍ത്തലാക്കുന്നത്.

ദ്യോഗിക ഭാരവും കത്തിൻ്റെ മൂല്യവും മനസ്സിലാക്കി യഥാർത്ഥ അവകാശിയെ അന്വേഷിച്ച് വരുന്ന പോസ്റ്റ്മാനെ അങ്ങനെ ആരും പെട്ടെന്ന് മറക്കാൻ വഴിയില്ല. അവരിലൂടെ അപ്രതീക്ഷിതമായി കൈയിലെത്തുന്ന ഓരോ കത്തുകൾക്കും ഓരോ കഥകളുണ്ട്. പല നിര്‍ണായക കാര്യങ്ങളും ചെറിയ കടലാസ് കഷ്‌ണങ്ങളിലൂടെ ആളുകള്‍ പരസ്‌പരം കൈമാറി. മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും ഒന്നുമില്ലാതിരിന്ന കാലത്ത് ആശ്രയിച്ച് ഇന്നും തുടരുന്ന ആ വൈകാരിക നിമിഷത്തിന് അന്ത്യം കുറിക്കുകയാണ്.

അന്‍പത് വര്‍ഷത്തിലേറെയായി ഇന്ത്യയിലെ പ്രധാനപ്പെട്ട രേഖകൾ അയയ്‌ക്കുന്നതിനുള്ള പഴയകാല, വിശ്വസനീയമായ മാർഗമായിരുന്ന രജിസ്റ്റേർഡ് പോസ്റ്റ് ഔദ്യോഗികമായി നിർത്തലാക്കുകയാണ് ഒപ്പം പുതിയ മാറ്റങ്ങളും വരുന്നു.

സെപ്റ്റംബർ മുതൽ രജിസ്റ്റേർഡ് പോസ്റ്റ് സർവീസ് ഇന്ത്യ പോസ്റ്റിൻ്റെ സ്‌പീഡ് പോസ്റ്റ് സർവീസുമായി ലയിപ്പിക്കും. 2025 സെപ്‌റ്റംബർ 1 മുതലാണ് പുതിയ ഈ മാറ്റം പ്രാബല്യത്തിൽ വരുക. ട്രാക്കിംഗ് കൃത്യത, ഡെലിവറി വേഗത, പ്രവർത്തന കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് ലയിപ്പിക്കുന്നത് കൊണ്ടുള്ള ലക്ഷ്യം

എന്നാൽ രജിസ്റ്റേർഡ് പോസ്റ്റിനെ സ്‌പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയായതിനാൽ ഇത് പൂർണ്ണമായും നഷ്‌ടപ്പെടുന്നില്ല. ഇതിൻ്റെ പ്രധാന സവിശേഷതകൾ കൃത്യമായ ഡെലിവറി, ട്രാക്കിംഗ് അപ്‌ഡേറ്റുകൾ തുടങ്ങിയ ലഭ്യമാകും. അതോടൊപ്പം തന്നെ ഇത് വേഗതയേറിയതും എന്നാൽ അൽപ്പം ചെലവേറിയതുമാണ്.

രജിസ്റ്റർ പോസ്റ്റ് അടച്ചുപൂട്ടുന്നത് എന്തുകൊണ്ട്?

രജിസ്റ്റേർഡ് പോസ്റ്റ് സേവനത്തിൻ്റെ ഉപയോഗത്തിൽ 25% കുറവുണ്ടായതായി ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തിയതിനെ തുടർന്നാണ് സേവനം അവസാനിപ്പിക്കാനുള്ള തീരുമാനം. നിലവിലെ കണക്കുകൾ പ്രകാരം വളരെ കുറച്ച് പേർ മാത്രമേ ഈ സേവനം ഉപയോഗിക്കുന്നുള്ളൂ.

2011-12 ൽ 244.4 ദശലക്ഷം രജിസ്റ്റർ പോസ്റ്റുകൾ കൈകാര്യം ചെയ്‌തിരുന്നു. 2019-20 ആയപ്പോഴേക്കും 184.6 ദശലക്ഷമായി കുറഞ്ഞു. സ്വകാര്യ കൊറിയർ കമ്പനികളിൽ നിന്നും ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സിൽ നിന്നും ഈ സേവനം കടുത്ത മത്സരം നേരിടുന്നു.

ഔദ്യോഗിക ആശയവിനിമയം വരെ ഇപ്പോൾ ഡിജിറ്റലായി മാറിയ സാഹചര്യത്തിൽ പരസ്‌പരം ആളുകൾ സന്ദേശം അയയ്‌ക്കാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു എന്നതും ഒരു കാരണമാണ്. രജിസ്റ്റേർഡ് പോസ്റ്റ്, സ്‌പീഡ്പോസ്റ്റ് എന്നീ രണ്ട് സമാനമായ തപാൽ സേവനങ്ങൾ നിലനിർത്തേണ്ടതിൻ്റെ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇന്ത്യൻ തപാൽ വകുപ്പ് ഈ തീരുമാനത്തിലെത്തിയത്.

ചിലവ് കുറഞ്ഞ രജിസ്റ്റേർഡ് പോസ്റ്റുകൾ

ഇവിടെയാണ് ആളുകൾക്ക് ബുദ്ദിമുട്ട് അനുഭവപ്പെടുക. രജിസ്റ്റേർഡ് പോസ്റ്റിന് ഏകദേശം ₹25-₹30 വിലവരും. സ്‌പീഡ് പോസ്റ്റ് ₹41 മുതലാണ് ആരംഭിക്കുന്നത്, അതാണ് അടിസ്ഥാന നിരക്ക്. ഈ മാറ്റം പതിവായി രജിസ്റ്റേർഡ് പോസ്റ്റ് ഉപയോഗിക്കുന്ന ആളുകളെ ബാധിക്കും. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങൾ, കോടതികൾ, സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ. അവരിൽ പലരും രജിസ്റ്റേർഡ് പോസ്റ്റ് തിരഞ്ഞെടുത്തത് അത് സുരക്ഷിതമായതിനാൽ മാത്രമല്ല, താങ്ങാനാവുന്ന വിലകൊണ്ടുമാണ്.

ആരെയാണ് കൂടുതൽ ബാധിക്കുന്നത്?

  • കോടതികളും അഭിഭാഷകരും: ആശയവിനിമയത്തിൻ്റെ നിയമപരമായ തെളിവായി അവർ രജിസ്റ്റർ ചെയ്‌ത പോസ്റ്റ് ഉപയോഗിച്ചു.
  • സർവകലാശാലകളും പരീക്ഷാ ബോർഡുകളും: അഡ്‌മിറ്റ് കാർഡുകൾ, സർട്ടിഫിക്കറ്റുകൾ, ഔദ്യോഗിക അറിയിപ്പുകൾ എന്നിവ അയയ്ക്കാൻ ഇത് ഉപയോഗിച്ചു.
  • സർക്കാർ ഓഫീസുകൾ: പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ.
  • മുതിർന്ന പൗരന്മാരും ഗ്രാമീണരും

എന്താണ് പ്രയോജനം?

  • ഡെലിവറി വേഗത്തിലാകും
  • ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മികച്ച ട്രാക്കിംഗ് സൗകര്യം
  • ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്തുക
  • പ്രവർത്തനങ്ങൾ സുഗമമാകും

LEAVE A REPLY

Please enter your comment!
Please enter your name here