കരളിലെ അണുബാധ മൂലം സംഭവിക്കുന്നതാണ് ഹെപ്പറ്റൈറ്റിസ്. ഇത്തരം അവസരങ്ങളില്‍ അമ്മ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് സുരക്ഷിതമാണോയെന്ന് പലരുടെയും ആശങ്കയാണ്. ഇതിനെ കുറിച്ച് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത് ഇങ്ങനെ.
ഗർഭകാലത്തോ അതിനു ശേഷമോ അമ്മയ്ക്ക് ഹെപ്പറ്റൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയാല്‍ കുടുംബത്തിലെ എല്ലാവരേയും അത് ആശങ്കപ്പെടുത്തും. കാരണം കുഞ്ഞിന് മുലയൂട്ടുന്നത് സുരക്ഷിതമാണോയെന്ന ചോദ്യം അതോടെ അവിടെ ഉയരുകയാണ്. കരളിലെ അണുബാധ മൂലം സംഭവിക്കുന്നതാണ് ഹെപ്പറ്റൈറ്റിസ്. ഗർഭകാലത്തോ പ്രസവസമയത്തോ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ചിലത് പകരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരമ്മ കുഞ്ഞിനെ മുലയൂട്ടന്നത് സുരക്ഷിതമാണോയെന്നതിനെ കുറിച്ച് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത് ഇങ്ങനെയാണ്.
മുലയൂട്ടലിന്‍റെ കാര്യത്തിൽ മിക്ക കേസുകളിലും ഇത് പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പു നല്‍കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
1.ഹെപ്പറ്റൈറ്റിസ് വൈറസുകള്‍
കരളിന്‍റെ വീക്കമാണ് ഹെപ്പറ്റൈറ്റിസ്. ഇത് വ്യത്യസ്‌ത വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്. സാധാരണയായി ഹെപ്പറ്റൈറ്റിസ് എ, ബി, സി. അതേസമയം ഹെപ്പറ്റൈറ്റിസ് എ മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പടരുന്നതാണ്. ഇവ കൈയിലൂടെയും വായയിലൂടെയുമാണ് വൈറസ് പടരുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രക്തത്തിലൂടെ പകരുന്നവയാണ്. ഇവ ഗർഭകാലത്തും പ്രസവസമയത്തും പകരാം. ചെന്നൈയിലെ എം ജി എം ഹെൽത്ത്‌കെയറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ഡിസീസസ്, ട്രാൻസ്പ്ലാൻറ് ആൻഡ് എച്ച്പിബി സർജറിയുടെ സീനിയർ കൺസൾട്ടന്റും ഡയറക്ടറുമായ ഡോ. ത്യാഗരാജൻ ശ്രീനിവാസൻ അഭിപ്രായപ്പെടുന്നു.
ഹെപ്പറ്റൈറ്റിസ് എ, ബി, സി എന്നിവയുള്ള അമ്മമാര്‍ക്ക് മുലയൂട്ടല്‍ പ്രശ്‌നമല്ല. ഹെപ്പറ്റൈറ്റിസ് എ മുലപ്പാലിലൂടെ പകരില്ല. കൂടാതെ അമ്മയുടെ മുലക്കണ്ണുകളിൽ പൊട്ടലോ രക്തസ്രാവമോ ഉള്ള സന്ദർഭങ്ങളിൽ ഒഴികെ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ സാധാരണയായി മുലയൂട്ടലിന് സുരക്ഷിതമാണ്. അത്തരം സാഹചര്യങ്ങളിൽ രക്തത്തിലൂടെ പകരാനുള്ള സാധ്യത ഒഴിവാക്കാൻ മുലയൂട്ടൽ താൽക്കാലികമായി നിർത്തണം,” ഡോ ശ്രീനിവാസന്‍ വിശദീകരിച്ചു.
2.ഹെപ്പറ്റൈറ്റിസ് രോഗം പകരുന്നത്
ഒരു കുഞ്ഞിലേക്ക് ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി പകരാനുള്ള ഏറ്റവും ഉയർന്ന സാധ്യത ഗർഭകാലത്തും പ്രസവസമയത്തുമാണ്. പക്ഷേ അത് മുലപ്പാലിലൂടെയല്ല. ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് അമ്മമാരില്‍ നിന്ന് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ജനിച്ച് 12 മണിക്കൂറിനുള്ളിൽ ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിൻ (HBIG) സഹിതം വാക്സിനേഷൻ നൽകാൻ വിദഗ്ധർ നിര്‍ദേശിക്കാറുണ്ട്.
ഹെപ്പറ്റൈറ്റിസ് രോഗത്തിന് നിലവില്‍ പ്രതിരോധ വാക്സിൻ ഇല്ലെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ മുലപ്പാലിൽ വൈറസ് വളരെ അപൂർവമായി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഇനി അഥവാ മുലക്കണ്ണില്‍ വ്രണങ്ങളോ മുറിവോ ഇല്ലെങ്കില്‍ അത് കുഞ്ഞിനെ ബാധിക്കുന്നില്ല.







