പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വിദ്യാർത്ഥികൾക്കൊപ്പമുള്ള സംവാദ പരിപാടിയായ ‘പരീക്ഷാ പേ ചർച്ച’, ഒരു മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽപേർ രജിസ്റ്റർ ചെയ്യുന്ന പരിപാടി എന്നനിലയിൽ ഗിന്നസ് ലോക റെക്കോർഡ്‌സിൽ ഇടംപിടിച്ചുകൊണ്ട് ചരിത്രനേട്ടം കുറിച്ചു. വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി ഒരു ലളിതമായ സംഭാഷണം എന്ന നിലയിൽ ആരംഭിച്ച ഈ പരിപാടിക്ക് ഇന്ന് രാജ്യവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളെ മാത്രമല്ല, രക്ഷിതാക്കളെയും അധ്യാപകരെയും ഒരുമിപ്പിച്ച് വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും കുറിച്ച് അർത്ഥവത്തായ ചർച്ചകൾക്ക് ഈ വേദി വഴിയൊരുക്കുന്നു. പരീക്ഷകളെ മാത്രമല്ല, ജീവിതത്തിലെ ഏത് വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും നേരിടാൻ പുതുതലമുറയെ ശക്തരാക്കുന്നതിൽ ‘പരീക്ഷാ പേ ചർച്ച’ നിർണായക പങ്ക് വഹിക്കുന്നു. ഭാവിതലമുറകളെ ശാക്തീകരിക്കാനുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധതയുടെയും വിജയത്തിന്റെയും വ്യക്തമായ തെളിവാണ് ഈ ലോക റെക്കോർഡ്.







