ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് 1 മണിക്ക് എസ്. ജയശങ്കറും ഉച്ച കഴിഞ്ഞ് 3 മണിക്ക് ജെപി നദ്ദയും സംസാരിക്കും.
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ച പാർലമെൻ്റിൽ തുടരുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറും സഭാനേതാവ് ജെപി നദ്ദയും രാജ്യസഭയെ അഭിസംബോധന ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൽ സമാപന പ്രസംഗം നടത്താനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് 1 മണിക്ക് എസ്.ജയശങ്കർ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കും.
ഉച്ചകഴിഞ്ഞ് 3 മണിയോടെ ജെപി നദ്ദയും സംസാരിക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ആക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് ലോക്‌സഭയിൽ സംസാരിച്ച എസ് ജയശങ്കർ, ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളിലൊന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിൽ ഇന്ത്യ അംഗമല്ലാത്തതും പാകിസ്ഥാൻ സുരക്ഷാ കൗൺസിലിൽ അംഗമായതുമാണെന്ന് പറഞ്ഞു.






