ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ ഇന്ത്യ പോയിന്‍റ് മെച്ചപ്പെടുത്തി ഇംഗ്ലണ്ടിനെതിരെ സമനില

0
104

ഓവലിൽ ജൂലൈ 31 മുതൽ നടക്കുന്ന അവസാനത്തെ മത്സരം ഇന്ത്യയ്‌ക്ക് നിര്‍ണായകമാണ്.

ന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ മത്സരം സമനിലയിലായതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഇന്ത്യ അല്‍പം മെച്ചപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്ത് ഇംഗ്ലണ്ടിന്‍റെ വിജയ സ്വപ്നം ഇന്ത്യ തകർത്തു. ഇതോടെ, പരമ്പര 2-1 എന്ന നിലയിൽ തുടരുകയാണ്. ജൂലൈ 31 മുതൽ ഓവലിൽ നടക്കുന്ന അവസാനത്തെ മത്സരം പരമ്പരയ്ക്ക് വളരെ നിര്‍ണായകമാണ്.

മത്സരം സമനിലയിലായതിനാല്‍ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ പോയിന്‍റ് പട്ടികയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സമനിലയിലൂടെ ഇരുടീമുകളും നാല് പോയിന്‍റുകൾ നേടി. ഇന്ത്യ നാല് മത്സരങ്ങളിൽ നിന്നായി 12 പോയിന്‍റില്‍ നിന്ന് 16 പോയിന്‍റിലേക്ക് മുന്നേറി. 33.33 എന്ന വിജയ ശതമാനവുമായി പട്ടികയിൽ നാലാം സ്ഥാനം നിലനിർത്തി. 4 മത്സരങ്ങളിൽ നിന്ന് 26 പോയിന്‍റും 54.17 വിജയശതമാനവുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. അതേസമയം, 3 മത്സരങ്ങളിൽ 3 വിജയങ്ങളുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രം ജയിച്ച ശ്രീലങ്ക 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്. 66.67 ആണ് ലങ്കയുടെ വിജയശതമാനം. ന്യൂസിലാൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഈ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിൽ ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ല.

നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു

ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തിൽ ഇന്ത്യ മത്സരം സമനിലയിലാക്കി. 183 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതമാണ് ജഡേജ സെഞ്ചറി പൂർത്തിയാക്കിയത്. 206 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതമാണ് വാഷിങ്ടൻ സുന്ദറിന്‍റെ കന്നി സെഞ്ചറി. പരമ്പരയിലെ നാലാം സെഞ്ചറി കുറിച്ച ശുഭ്മൻ ഗിൽ (103) തികച്ചു. ഓപ്പണർ കെ.എൽ. രാഹു‍ൽ (90) റണ്‍സുമായി മിന്നുന്ന ഇന്നിങ്‌സ് പുറത്തെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ നാല് വിക്കറ്റിന് 425 റൺസ് നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം ആദ്യ ഇന്നിംഗ്സിൽ 358 റൺസ് നേടി. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 669 റൺസ് നേടിയപ്പോൾ, ഇന്ത്യയ്ക്ക് 311 റൺസിന്‍റെ ലീഡ് വഴങ്ങി. രണ്ടിന് 174 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ, 143 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 425 റൺസെടുത്താണ് സമനിലയിലെത്തിച്ചത്.

പരമ്പരയിലെ അവസാന മത്സരം

ജൂലൈ 31 മുതൽ ഓവലിൽ പരമ്പരയിലെ അവസാനത്തെ നടക്കും. നിര്‍ണായക മത്സരത്തിൽ ജയിച്ച് പരമ്പര 2-2 ന് സമനിലയിലാക്കണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. നിലവിൽ ഇംഗ്ലണ്ട് 2-1 ന് മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here