തൊഴിലാളികൾക്ക് കോവിഡ്; നീണ്ടകര, അഴീക്കൽ ഹാർബറുകൾ അടച്ചു

0
126

തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലത്ത് നീണ്ടകര , അഴീക്കൽ ഹാർബറുകൾ അടച്ചു. ഹാർബറുകൾ രണ്ടു ദിവസത്തേക്കാണ് അടച്ചത്. ഇന്ന് പ്രദേശത്തെ കൂടുതൽ ആളുകളിൽ ആന്‍റിജന്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ജില്ലയിലെ മറ്റൊരു പ്രധാനപ്പെട്ട ഹാർബറായ ശക്തികുളങ്ങരയും അടച്ചിട്ടിരിക്കുകയാണ്. മൂന്ന് ഹാർബറുകളുടെ പ്രവർത്തനം ഒരേസമയം തടസപ്പെട്ടത് മൽസ്യ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here