ഇന്ന്, ലോക രക്തദാന ദിനം; രക്തം നൽകൂ, പ്രത്യാശ നൽകൂ …

0
9

ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.  ഓരോ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി നമ്മള്‍ എത്രയൊക്കെ കരുതലോടെ മുന്നോട്ട് പോവണം എന്നത് ഓര്‍മ്മിപ്പിക്കുന്ന ഒരു ദിവസമാണ് ഇന്ന്. പലപ്പോഴും ചെയ്യുന്ന പല കാര്യങ്ങളും നല്ലതിനെങ്കിലും അതിന് മുന്‍പ് നാം അല്‍പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും ചെലുത്തേണ്ടതുണ്ട്. രക്തദാനം എന്നത് മഹാദാനമായാണ് കണക്കാക്കുന്നത്. അത്രയധികം പുണ്യം നിറഞ്ഞ ഒരു കര്‍മ്മമായാണ് ഇതിനെ കാണുന്നതും. എന്നാല്‍ രക്തം ദാനം ചെയ്യുന്നതിന് മുന്‍പായി നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.

ജലാംശം നിലനിര്‍ത്തുക :ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് ഏറ്റവും വലിയ കാര്യം. അതിനായി രക്തദാനത്തിന് മുന്‍പായി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല നമ്മുടെ രക്തം ദാനം ചെയ്ത അളവില്‍ നിലനിര്‍ത്തുന്നതിന് ജലാംശം അനിവാര്യമാണ്. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ അവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ജ്യൂസ്, വെള്ളം എന്നിവ സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക : രക്തദാനത്തിന് രണ്ട് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും സമീകൃതാഹാരം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ആരോഗ്യകരമായ ഹിമോഗ്ലോബിന്‍ അളവ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതിനായി ചീര, മുട്ട, പയര്, ഓറഞ്ച്, നെല്ലിക്ക എന്നിവയെല്ലാം കഴിക്കാവുന്നതാണ്. എന്നാല്‍ അമിതമായി കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ രക്തത്തിന്റെ കൃത്യതയെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ആവശ്യത്തിന് ഉറക്കം രക്തദാനത്തിന് മുന്‍പായി ആവശ്യത്തിന് ഉറക്കം അനിവാര്യമാണ്. സ്ഥിരമായി 7-8 മണിക്കൂര്‍ വരെ നല്ല ഉക്കം ലഭിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തെ ശക്തമായി നിലനിര്‍ത്തുന്നതിനും ക്ഷീണം, തളര്‍ച്ച എന്നിവയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. 7-8 മണിക്കൂര്‍ ഉറങ്ങിയില്ലെങ്കില്‍ അത് പലപ്പോഴും തല കറക്കവും ക്ഷീണവും പോലുള്ള അവസ്ഥകള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിസ്സാരമല്ല.                                      മെഡിക്കല്‍ സ്റ്റാഫിനെ അറിയിക്കുക :രക്തം ദാനം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍, എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍, അല്ലെങ്കില്‍ ഗുരുതരമായ എന്തെങ്കിലും അവസ്ഥകള്‍ എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ മെഡിക്കല്‍ സ്റ്റാഫിനെ അറിയിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തേയും രക്തം ദാനം ചെയ്യുന്ന വ്യക്തിയേയും ബാധിക്കുന്നു. അത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു.                            കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക: രക്തം ദാനം ചെയ്യുന്നതിന് മുന്‍പായി കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് രക്തദാനത്തിന് ശേഷം കൂടുതല്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ രക്തദാനത്തിന് തൊട്ടുമുന്‍പ് നിര്‍ബന്ധമായും ഇത്തരം ശാരീരിക അധ്വാനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

“രക്തം നൽകൂ, പ്രത്യാശ നൽകൂ: ഒരുമിച്ച് നമുക്ക് ജീവൻ രക്ഷിക്കാം”2025 ലെ രക്തദാന ദിനത്തിന്റെ മുദ്രാവാക്യം ഇതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here