സിറിയയിൽ ബോംബ് സ്ഫോടനം; റ​ഷ്യ​ൻ ജ​ന​റ​ൽ കൊ​ല്ല​പ്പെ​ട്ടു

0
93

ദ​മാ​സ്ക​സ്: സി​റി​യ​യി​ലെ ദെ​യ​ർ​എ​സ്‌​സോ​റി​ലു​ണ്ടാ​യ ബോംബ് സ്ഫോ​ട​ന​ത്തി​ൽ റ​ഷ്യ​ൻ ജ​ന​റ​ൽ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​ൻ മേ​ജ​ർ ജ​ന​റ​ലും സം​ഘ​വും സ​ഞ്ച​രി​ച്ച വാ​ഹ​നത്തിലാണ് സ്ഫോടനം ഉണ്ടായത്. ദെ​യ​ർ​എ​സ്‌​സോറി​ൽ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​തൈം എ​ണ്ണ​പ്പാ​ട​ത്തി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് വാ​ഹ​നം സ്ഫോ​ട​ന​ത്തിനിരയായത്.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് റ​ഷ്യ​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here