കൊച്ചി: നഗരസഭയിലെ കൗണ്‍സിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മേയര്‍ സൗമിനി ജെയിനും ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും ക്വാറന്റീനില്‍ പ്രവേശിച്ചു. ഇടകൊച്ചി കൗണ്‍സിലര്‍ കെ.ജെ.ബേസിലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട മേയറും സെക്രട്ടറിയുമടക്കം ക്വാറന്റീനിലായത്.
ജില്ലയില്‍ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങി കിഴക്കന്‍ മേഖലകളിലും ഫോര്‍ട്ടുകൊച്ചി ക്ളസ്റ്ററിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. മുപ്പത് കുട്ടികള്‍ക്കടക്കം ഇന്നലെ 192 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 185 പേരും സമ്പര്‍ക്ക രോഗബാധിതരാണ്.