അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനായി ആസൂത്രണം ചെയ്തിരുന്ന സാംസ്കാരിക പരിപാടികൾ റദ്ദാക്കി.

0
16
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ (Pahalgam terror attack) പശ്ചാത്തലത്തിൽ, നിലവിൽ കുടുംബത്തോടൊപ്പം ഇന്ത്യയിലുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനായി ആസൂത്രണം ചെയ്തിരുന്ന സാംസ്കാരിക പരിപാടികൾ റദ്ദാക്കി.

ആഗ്ര വിമാനത്താവളം മുതൽ താജ്മഹൽ വരെയുള്ള 12 കിലോമീറ്റർ ദൂരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഒന്നിലധികം വേദികളിലായാണ് പരിപാടികൾ നടത്താൻ തീരുമാനിച്ചിരുന്നത്. അവിടെ വാൻസും ഭാര്യ ഉഷയും കുട്ടികളും ഇന്ന് സന്ദർശിക്കാനായിരുന്നു പദ്ധതി.

വാൻസ് ഭീകരാക്രമണത്തോട് പ്രതികരിക്കുകയും മരണപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here