പ്രായപൂര്‍ത്തിയാകാത്ത പത്ത് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ബാങ്ക് ഇടപാടുകള്‍ സാധ്യമാക്കികൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദേശം തിങ്കളാഴ്ചയാണ് ആര്‍ബിഐ പുറത്തിറക്കിയത്. ജൂലായ് ഒന്നുമുതല്‍ ഇവ നടപ്പാക്കാന്‍ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരിലേക്കും ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുന്നതിനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് റിസര്‍വ് ബാങ്കിന്റെ നടപടി.
ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ 10 വയസ്സിനുമുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സേവിങ്‌സ്, ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ സ്വതന്ത്രമായി തുറക്കാനും ഇടപാടുകള്‍ കൈകാര്യം ചെയ്യാനും സാധിക്കും. അതായത്, രക്ഷിതാവിന്റെ ആവശ്യമില്ലാതെ കുട്ടികള്‍ക്ക് സ്വന്തമായി അക്കൗണ്ട് കൈകാര്യം ചെയ്യാം. ബാങ്കിന്റെ റിസ്‌ക് പോളിസി അനുസരിച്ചായിരിക്കും അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കുട്ടികളുടെ അവകാശം.