കുട്ടികളിലെ ലഹരിയെയും അക്രമ വാസനയെയും തുരത്താൻ ആയിരത്തി അഞ്ഞൂറ് പേരുടെ മെ​ഗാ സുംബ ഡാൻസ് തിരുവനന്തപുരത്ത്

0
3
തിരുവനന്തപുരം: കുട്ടികളുടെ ലഹരിയെ തുരത്താൻ ആയിരത്തി അഞ്ഞൂറോളം പേർ പങ്കെടുക്കുന്ന സുംബ ഡാൻസ് നടത്താനുള്ള തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാ സുംബാ ഏപ്രിൽ 30-ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറ‍ഞ്ഞു.

ഈ മാസം 30-ന് വൈകുന്നേരം അഞ്ച് മുതൽ ആറ് മണി വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് മന്ത്രിമാർ, എം എൽ എ മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, ജില്ലാ കളക്ടർ, സ്ഥാപന മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ എന്ന പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് സ്‌കൂൾ കുട്ടികളിൽ വർദ്ധിച്ചുവരുന്ന അക്രമവാസനയും ലഹരിയുടെ ഉപയോഗവും കുറയ്ക്കുന്നതിനായി സമഗ്രമായ ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടി സ്‌കൂളുകളിൽ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here