രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു

0
133

ഡൽഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,702,742 ആയി. 24 മണിക്കൂറിനിടെ 55,079 പോസിറ്റീവ് കേസുകളും 876 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ മരണം 51,797 ആയി. രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ 26 ലക്ഷം കടന്നത് ഇന്നലെയാണ്. രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 6,73,166 ആയി.

മഹാരാഷ്ട്രയിൽ ആകെ കൊവിഡ് ബാധിതർ 6,04,358 ആയി. ആന്ധ്രയിൽ ആകെ പോസിറ്റീവ് കേസുകൾ 2,96,609 ആയി. ആകെ മരണം 2,732. കർണാടകയിൽ ആകെ മരണം 4000 കടന്നു. തമിഴ്‌നാട്ടിൽ 5,890 പുതിയ കേസുകളും 120 മരണവും. ആകെ പോസിറ്റീവ് കേസുകൾ 3,43,945 ആയി. ആകെ മരണം 5,886. ഉത്തർപ്രദേശിൽ 4186ഉം, പശ്ചിമബംഗാളിൽ 3,080ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

അതേസമയം രോഗമുക്തി നിരക്ക് 73.17 ശതമാനമായി ഉയർന്നത് രാജ്യത്തിന് ആശ്വാസമേകുന്നുണ്ട്. ആകെ രോഗമുക്തർ 1,977,779 ആണ്. 24 മണിക്കൂറിനിടെ 57,937 പേർ രോഗമുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here