വാഷിംഗ്ടണ്‍: അമേരിക്കയിലെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ-ആഫ്രിക്കൻ അമേരിക്കക്കാരിയുമായ കമല ഹാരിസ് പുതിയ പ്രസ് സെക്രട്ടറിയായി ഇന്ത്യൻ വംശജയെ നിയമിച്ചു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി മത്സരിച്ച രണ്ടുപേരുടെ വക്താവായി പ്രവർത്തിച്ചിരുന്ന സബ്രിന സിംഗാണ് കമലയുടെ പുതിയ പ്രസ് സെക്രട്ടറി.
ഇതോടെ പ്രധാന രാഷ്ട്രീയ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുടെ പ്രസ് സെക്രട്ടറിയാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കക്കാരിയെന്ന പദവിയും സബ്രിന സ്വന്തമാക്കി.