സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ

0
14

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. പവന് വലിയ കുതിച്ചു ചാട്ടമാണ് ഇന്നലെ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് 160 രൂപയുടെ വർദ്ധനവ് ഉണ്ടായത്. ഇതോടെ സ്വർണവില വില സർവ്വകാല റെക്കോർഡിലേക്ക് കടന്നു. 66,880 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 8360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ സ്വർണവിലയിൽ 1400 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ സ്വർണവിലയിലെ ഈ കുതിപ്പ് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here