ന്യൂഡൽഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ മറ്റൊരു പരിശോധനയ്ക്കായി പോയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ച തന്നോട് ബന്ധപ്പെട്ട എല്ലാവരും കോവിഡ് പരിശോധനയ്ക്കു വിധേയരാകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 1,007 പേര്‍. ആകെ കോവിഡ് രോഗികളുടെ എണ്ണം 22 ലക്ഷത്തിലധികമാണ്. പതിനഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 62,064 കേസുകളാണ്. ആകെ രോഗികളുടെ എണ്ണം 22,15,074. മരണസംഖ്യ 44,386.ആയി.