മദ്യപാനത്തിനിടെ തർക്കം; സുഹൃത്തുക്കൾ പരസ്പരം കുത്തി: ഒരാൾ മരിച്ചു

0
111

കാസര്‍ക്കോട്: പരപ്പയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തോടന്‍ചാല്‍ സ്വദേശി രവിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി രവിയും, സുഹൃത്തായ കാരാട്ട് സ്വദേശി കണ്ണനും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ വാക്കു തര്‍ക്കമുണ്ടായി.

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരുവരം പരസ്പരം കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കണ്ണനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഓടി രക്ഷപ്പെട്ട രവിയുടെ മൃതദേഹം വാടക ക്വാര്‍ട്ടേഴ്സിന് സമീപത്തെ പറമ്പില്‍ കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here