മ്യാന്മറിൽ ശക്തമായ ഭൂചലനം; ജനങ്ങൾ പുറത്തേക്ക് ഇറങ്ങിയോടി, രേഖപ്പെടുത്തിയത് 7.2 തീവ്രതയുള്ള ഭൂചലനം

0
40

ബർമ: മ്യാന്മറിലും തായ്‌ലൻഡിലും ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാവിലെ 7.7 തീവ്രതയും 6.4 തീവ്രതയുള്ള രണ്ട് ഭൂചലങ്ങളാണുണ്ടായത്. 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചനമാണ് ആദ്യം അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ശക്തമായ ഭൂചലനത്തിന് പിന്നാലെ നൂറുകണക്കിന് ആളുകൾ കെട്ടിടങ്ങളിൽ നിന്നും വീടുകളിൽ നിന്നുമായി പുറത്തേക്ക് ഇറങ്ങിയോടി.

ശക്തമായ ഭൂചലനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റർ (30 മൈൽ) കിഴക്കായി മധ്യ മ്യാൻമറിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വടക്കൻ, മധ്യ തായ്‌ലൻഡിലെ വളരെ ദൂരെയുള്ള പ്രദേശങ്ങളിൽ പോലും ഭൂചലനം അനുഭവപ്പെട്ടു. മ്യാൻമറിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്

മ്യാൻമറിന് പിന്നാലെ തായ്‌ലൻഡ്, വിയറ്റ്നാം ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. ബാങ്കോക്കിലാണ് കൂടുതൽ ആഘാതം അനുഭവപ്പെട്ടത്. വിയറ്റ്നാമിൽ, ഹനോയിയിലും ഹോ ചി മിൻ സിറ്റിയിലും ഭൂകമ്പം അനുഭവപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here