നടൻ രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ‘പെഡ്ഡി’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബുചി ബാബു സനയാണ്. ചിത്രത്തിന്റെ പ്രീ-ലുക്ക് കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
ജാന്‍വി കപൂര്‍ നായികയായെത്തുന്ന ‘പെഡ്ഡി’ രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.