ആറു വർഷങ്ങൾക്കിപ്പുറം അബ്രാം ഖുറേഷിയുടെ വരവ് പ്രതീക്ഷിച്ച പോലെയോ? ‘L2 എമ്പുരാൻ’ റിവ്യൂ

0
25

പറഞ്ഞു നിർത്തിയ ഇടത്തു നിന്നും ആരംഭം കുറിക്കുന്ന ഒരു പുതിയ കഥ. ആദ്യ കഥയിലെ രാജാവും, രാജകുമാരനും, രാജകുമാരിയും, രക്ഷകനും, പടനായകനും പുനരവതരിക്കുന്ന കഥ. നാടുനീങ്ങിയ രാജാവിന്റെ പിൻഗാമിയായി ചെങ്കോലും കിരീടവും കയ്യേൽക്കാൻ നിർബന്ധിതനായി വരുന്ന മറുനാടൻ രാജപുത്രന്റെ കഥ. അസുര നിഗ്രഹാനന്തരം കേട്ടവർ എല്ലാരിലും ആവേശവും, രോമാഞ്ചവും, അത്ഭുതവും സമ്മാനിച്ച കഥ. ശേഷിച്ചവർ ഇനി എന്താകും, അവർക്ക് എന്ത് സംഭവിക്കും എന്ന ആകാംക്ഷയോടെ കേൾക്കാൻ കാത്തിരുന്ന കഥ. വരുന്നു എന്നറിഞ്ഞ നിമിഷം മുതൽ ‘L2 എമ്പുരാൻ’ കാണാൻ പുലർകാലേ തിയേറ്ററിൽ പോകാൻ പലരും തീരുമാനിച്ചുറപ്പിച്ചിറങ്ങി എങ്കിൽ, ഇതൊക്കെ തന്നെകാരണം. മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ രണ്ടാം വരവിനായി ഇരുന്ന ആറു വർഷത്തെ കാത്തിരിപ്പ് ഫലം കണ്ടോ?

ദൈവത്തിനും തമ്പുരാനും മദ്ധ്യേ സ്ഥാനം ഉറപ്പിക്കാനുള്ള അതിതീവ്ര ശ്രമം തുടക്കം മുതലേ ‘L2 എമ്പുരാൻ’ നടത്തുന്നുണ്ട്. വെള്ളയും വെള്ളയും ധരിച്ച രാഷ്ട്രീയ പ്രവർത്തകനായ നെടുമ്പള്ളിക്കാരൻ സ്റ്റീഫൻ, രണ്ടാം വരവിൽ അബ്രാം ഖുറേഷി എന്ന അധോലോക നായകനായി അഴിഞ്ഞാടും എന്ന് പണ്ടേ പറഞ്ഞിരുന്നു. ആയതിനാൽ, നെടുമ്പള്ളിയിലെ മണ്ണിൽ നിന്നും അയാൾ വേരോട്ടം നടത്തിയ സ്ഥാനങ്ങൾ തേടിയുള്ള വഴിയേ പോകുന്ന എമ്പുരാന്റെ വഴിക്കാഴ്ചകളേക്കാൾ ഏറെ, പറയാനുള്ള കഥയിൽ കണ്ണും നട്ടിരിക്കുന്ന പ്രേക്ഷകരുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here