സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്: ഒൻപത് ജില്ലകൾക്ക് മഞ്ഞ അലർട്ട്

0
15

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ തുടരുന്നതിനിടയിലും ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒൻപത് ജില്ലകൾക്ക് താപനില മുന്നറിയിപ്പ് നിലവിലുണ്ട്.

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ  അലർട്ട്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
25/03/2025:  കൊല്ലം,  ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
ഇന്നും നാളെയും (2025 മാർച്ച് 25 & 26 ) ഉയർന്ന താപനില തൃശൂർ, പാലക്കാട് ജില്ലകളിൽ 38°C വരെയും കൊല്ലം,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും; ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 36°C വരെയും; (സാധാരണയെക്കാൾ 2 – 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (25/03/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here