വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ ആശങ്കകള്‍ പരിഹരിക്കുന്നതിനും അത്തരം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് തടയുന്നതിനുമായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തില്‍ ഒരു ദേശീയ കര്‍മ സമിതി രൂപീകരിച്ചു. സുപ്രീം കോടതി റിട്ട. ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടാണ് സമിതിയുടെ അധ്യക്ഷന്‍, ഡോ. അളോക് സരിന്‍(സെക്യാട്രിസ്റ്റ്, ശ്രീറാം ഭാരതീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച്), പ്രഫ. മേരി ഇ ജോണ്‍(മുന്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ വിമന്‍സ് ഡെവലപ്‌മെന്റ് സ്റ്റഡീസ്), അര്‍മാന്‍ അലി(എക്‌സിക്യുട്ടിവ് ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ പ്രമോഷന്‍ ഓഫ് എംപ്ലോയ്‌മെന്റ് ഫോര്‍ ഡിസേബിള്‍ പീപ്പിള്‍), പ്രഫ. രാജേന്ദ്രര്‍ കച്‌റു(അമന്‍ സത്യ കച്‌റൂ ട്രസ്റ്റ് സ്ഥാപകന്‍), ഡോ. അക്‌സ ഷെയ്ഖ്(ഹംദര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍), ഡോ. സീമ മെഹ്‌റോത്ര(നിംഹാന്‍സ് ക്ലിനിക്കല്‍ സൈക്കോളജി വിഭാഗം പ്രൊഫസര്‍), പ്രഫ. വിര്‍ദീനിയസ് സാക്‌സ(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡവലപ്‌മെന്റ് വിസിറ്റിംഗ് പ്രൊഫസര്‍), ഡോ. നിധി എസ്.സബര്‍വാള്‍ (സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച് ഇന്‍ ഹയര്‍ എജ്യുക്കേഷന്‍, അസോഷ്യേറ്റ് പ്രഫസര്‍), അപര്‍ണ ഭട്ട് (മുതിര്‍ന്ന അഭിഭാഷക) എന്നിവരാണു കര്‍മ സമിതി അംഗങ്ങള്‍. ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി, ശാക്തീകരണം, വനിതാ ശിശു വികസന മന്ത്രാലയം, നിയമകാര്യ വകുപ്പ് എന്നീ വകുപ്പുകളിലെ സെക്രട്ടറിമാരെ കർമ സമിതിയിലെ എക്‌സ്-ഒഫീഷ്യോ അംഗങ്ങളാക്കി.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് തടയാന്‍ കര്‍മസമിതി; റിപ്പോർട്ട് 4 മാസത്തിൽ
ന്യൂഡല്‍ഹി: സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ദേശീയ കര്‍മ സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ഇത്തരം സംഭവങ്ങള്‍ കാംപസുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിലവിലുള്ള നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകളുടെ അപര്യാപ്തതയുടെയും ഫലപ്രദമല്ലാത്ത നയത്തിന്റെയും ഭീകരമായ ഓര്‍മപ്പെടുത്തലാണെന്ന് സുപ്രീം കോടതി തിങ്കളാഴ്ച പറഞ്ഞു.