നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം; ജമ്മു കശ്‌മീരിലെ 12 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

0
17

ശ്രീനഗർ: ജമ്മു കശ്‌മീരിലെ വിവിധ ഇടങ്ങളിൽ വ്യാപക റെയ്‌ഡുമായി ദേശീയ അന്വേഷണ ഏജൻസി. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളിലെ തീവ്രവാദികളുടെ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ടാണ് എൻഐഐ വ്യാപക റെയ്‌ഡ്‌ നടത്തുന്നത്. ഇന്ന് രാവിലെ മുതൽ ജമ്മുവിലെ 12 സ്ഥലങ്ങളിൽ റെയ്‌ഡ്‌ നടത്തി വരുന്നതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ് എന്നീ സംഘടനകളിൽ നിന്നുള്ള സജീവ ഭീകരർ അന്താരാഷ്ട്ര അതിർത്തിയിലൂടെയും നിയന്ത്രണ രേഖയിലൂടെയും (എൽഒസി) ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബർ 24ന് കേന്ദ്ര അന്വേഷണ ഏജൻസി കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിലാണ് ഇപ്പോൾ റെയ്‌ഡ്‌ അടക്കമുള്ള നടപടികൾ ഉണ്ടായിരിക്കുന്നത്.
‘ഈ നുഴഞ്ഞുകയറ്റങ്ങൾക്ക് സൗകര്യമൊരുക്കിയത് ജമ്മു മേഖലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താഴെ തട്ടിൽ പ്രവർത്തിക്കുന്ന സഹായികളും മറ്റ് തീവ്രവാദ കൂട്ടാളികളുമാണ്, തീവ്രവാദികൾക്ക് ലോജിസ്‌റ്റിക്കൽ പിന്തുണ, ഭക്ഷണം, പാർപ്പിടം, പണം എന്നിവ നൽകുന്നതിൽ അവർ ഏർപ്പെട്ടിരുന്നു’ എന്നാണ് ഒരു എൻഐഎ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്. നടപടികളുടെ ഭാഗമായി ഇത്തരം സംഘടനകളുടെ പിന്തുണക്കാരുമായും അതിലെ അംഗങ്ങളുമായും ബന്ധപ്പെട്ട സ്ഥലങ്ങൾ അധികൃതർ പരിശോധിക്കുന്നുണ്ട്. സംശയിക്കപ്പെടുന്ന ഹൈബ്രിഡ് തീവ്രവാദികൾക്കും താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സഹായികൾക്കും നിരോധിത തീവ്രവാദ സംഘടനകളുടെ പുതുതായി രൂപീകരിച്ച ശാഖകളുമായി ബന്ധമുണ്ടെന്ന് എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം ഇതുവരെ ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട് നടന്ന മൂന്ന് സുരക്ഷാ അവലോകന യോഗങ്ങളിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, തീവ്രവാദത്തോട് ഒരു വിട്ടുവീഴ്‌ചയും കാണിക്കരുതെന്നും തീവ്രവാദ സംഘടനകളുടെയും അവയുടെ ധനസഹായികളുടെയും അവർക്ക് വേണ്ടി താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരുടെയും ആവാസവ്യവസ്ഥ തകർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here