എറണാകുളം കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 10 കിലോ പിടിച്ചു. 3 വിദ്യാർഥികളേയും പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ്, എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒരു കോളജ് ഹോസ്റ്റലിൽ നിന്നും ഇത്ര വലിയ കഞ്ചാവ് ശേഖരം പിടികൂടുന്നത് ഇത് ആദ്യമായാണ്.
സ്ഥലത്ത് നിന്നും ചില വിദ്യാർത്ഥികൾ ഓടി രക്ഷപെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നു. രാത്രി തുടങ്ങിയ പരിശോധന രാവിലെ നാല് മണി വരെ നീണ്ടു. 7 മണിക്കൂറോളം പരിശോധന നീണ്ടു.പോലീസ് സംഘം എത്തിയപ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പോലീസ് അന്വേഷണം തുടരുന്നു.