കോവിഡ്; യു​എ​ഇ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത് 2,75,000 പ്ര​വാ​സി​ക​ൾ

0
76

കോവിഡ് പശ്ചാതലത്തില്‍ ദുബൈ- ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരില്‍ 2,75,000 ലക്ഷം പേരെ നാട്ടിലെത്തിച്ചു. അഞ്ച് ലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ ആളുകള്‍ നാട്ടിലേക്ക് എത്തിയത് ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ്. അഞ്ചു ഷെഡ്യൂളുകളിലായി നൂറുകണക്കിന് വന്ദേഭാരത് വിമാനങ്ങളും സര്‍വീസ് നടത്തി.

നാട്ടിലേക്ക് തിരിച്ചവരിൽ ലക്ഷത്തിലേറെ മലയാളികൾ ഉൾപ്പെടും എന്നാണ് വിവരം. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കിയിട്ടില്ല. രജിസ്റ്റർ ചെയ്ത പലരെയും കോൺസുലേറ്റിൽനിന്ന് വീണ്ടും വിളിച്ചിരുന്നു. എന്നാൽ യു.എ.ഇയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനാൽ പലർക്കും മടങ്ങാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here