ന്യൂഡൽഹി: 24 മണിക്കൂറിനിടെ 57,982 കോവിഡ് കേസുകള്‍. 941 പേര് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 26,47,664 ആയി. മരണ സംഖ്യ 50,921 ആയി ഉയര്‍ന്നു.
6,76,900 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 19,19,843 പേര് രോഗമുക്തരായി. ഞായറാഴ്ച മാത്രം 7,31,697 സാമ്പിളുകള്‍ പരിശോധിച്ചു.