ന്യൂഡൽഹി: ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസിൽ ജേതാക്കളായി 58 വർഷത്തിനു ശേഷം ഇന്ത്യയ്ക്ക് സ്വർണമെഡൽ സമ്മാനിച്ചിരിക്കുകയാണ് യുവ താരങ്ങൾ.
ഫൈനലില്‍ മലേഷ്യൻ താരങ്ങളായ ഓങ് യൂ സിന്‍-ടിയോ ഇ യി സംഖ്യത്തെയാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. സ്കോർ: 16-21, 21-17, 21-19.
1965 ലാണ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ അവസാനമായി സ്വർണം നേടിയത്. പുരുഷ സിംഗിൾസിൽ ദിനേശ് ഖന്നയായിരുന്നു അന്ന് സ്വർണം നേടിയത്. 1971-ല്‍ ദിപു ഘോഷ്-രാമന്‍ ഘോഷ് സഖ്യം വെങ്കലം നേടിയതാണ് ഇതിന് മുമ്പുള്ള മികച്ച നേട്ടം.