ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
35

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര – സംസ്ഥാന മന്ത്രിമാരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉച്ചകോടിയുടെ ഭാഗമാകും.

കേരളത്തിന്റെ വ്യവസായ കുതിപ്പിന് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി കരുത്താകുമെന്നാണ് പ്രതീക്ഷ. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉച്ചകോടിയില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും. നിക്ഷേപകരെ കേരളത്തിലേക്ക് എത്തിക്കുന്നതിനൊപ്പം യുവജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്നതുള്‍പ്പടെ നിരവധി ലക്ഷ്യങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്.

രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര- സംസ്ഥാന മന്ത്രിമാരും, ആഗോള പ്രമുഖരും ചടങ്ങിന്റെ ഭാഗമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി തുടങ്ങി പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാരും രണ്ട് ദിവസം കൊച്ചിയില്‍ ക്യാമ്പ് ചെയ്യും. വ്യവസായ വളര്‍ച്ചയെ ചൊല്ലി സര്‍ക്കാര്‍ – പ്രതിപക്ഷ പോര് നടക്കുന്ന പശ്ചാതലത്തില്‍ കേരള സമ്മിറ്റിന് വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here